'വോട്ട് ചോരിക്ക് പിന്നാലെ വോട്ട് വെട്ടല്‍'; ജനാധിപത്യത്തെ നശിപ്പിച്ചവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നു; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി

ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നതായും അദ്ദേഹം ആരോപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം.
വോട്ട് വെട്ടൽ തെളിവു സഹിതം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
വോട്ട് വെട്ടൽ തെളിവു സഹിതം വെളിപ്പെടുത്തി രാഹുൽ ഗാന്ധിSource; X
Published on

വോട്ട്ചോരിയിൽ പുതിയ പോർമുഖം തുറന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം. ഹൈഡ്രജൻ ബോംബല്ലെന്നും ഗ്യാനേഷ് കുമാറിനെതിരായ വെളിപ്പെടുത്തലാണെന്നും രാഹുൽ വ്യക്തമാക്കി. ഓരോ തെരഞ്ഞെടുപ്പിലും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ വോട്ട് വെട്ടി. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നതായും അദ്ദേഹം ആരോപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം.

ജനാധിപത്യത്തെ അട്ടിമറിച്ചവരെ ഗ്യാനേഷ് കുമാർ സംരക്ഷിക്കുന്നവെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽ വോട്ട് ചേർത്തത് പുറത്തു നിന്നുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ച്. തട്ടിപ്പ് തുറന്ന് പറയാൻ കർണാടകയിലെ വോട്ടർമാരെയും രാഹുൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചു. വോട്ടൊഴിവാക്കൽ നടക്കുന്നത് സംഘടിതമായ ആസൂത്രണത്തിലെന്നും അദ്ദേഹം ആരോപിച്ചു.

ക്രമക്കേട് ചൂണ്ടിക്കാട്ടി കർണാടക തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിന് കത്തയിച്ചിരുന്നു. വോട്ട് വെട്ടുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായറിയാം. കർണാടകയിൽ മാത്രമല്ല യുപിയിലും, മഹാരാഷ്ട്രയിലും, ഹരിയാനയിലുമെല്ലാം ഈ ക്രമക്കേട് നടക്കുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന് ഇക്കാര്യങ്ങൾ അറിയാമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

വോട്ട് വെട്ടൽ തെളിവു സഹിതം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, 14 പേരെ കാണാതായി; മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബിജെപി എംപി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തന്റെ 75ാം ജന്മദിനം ആഘോഷിച്ച വേളയിലാണ് രാഹുൽഗാന്ധി പത്രസമ്മേളനം വിളിച്ചു ചേർത്തത്. രാഹുൽഗാന്ധി ഇന്നു പൊട്ടിക്കുന്നത് ഹൈഡ്രജൻ ബോംബ് ആയിരിക്കില്ല നനഞ്ഞ ഓലപ്പടക്കം ആയിരിയും എന്നായിരുന്നു വാർത്താസമ്മേളനത്തെക്കുറിച്ച് ബിജെപി നടത്തിയ പ്രതികരണം.

സെപ്റ്റംബർ ഒന്നിന് വോട്ടർ അധികാർ യാത്രയുടെ സമാപന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി വെളിപ്പെടുത്തലുകളുടെ ഒരു "ഹൈഡ്രജൻ ബോംബ്" പുറത്തിറക്കുമെന്നും അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. എഐസിസിയുടെ പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് വാർത്താ സമ്മേളനം. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com