ഹിമാചലിൽ പാരാഗ്ലൈഡർ തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം; ടൂറിസ്റ്റിന് പരിക്ക്

സംഭവത്തെ തുടർന്ന് എല്ലാ പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങളും ഒരു ദിവസത്തേക്ക് നിർത്തിവച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ പാരാഗ്ലൈഡർ തകർന്നു വീണ് ഹിമാചലിൽ പൈലറ്റിന് ദാരുണാന്ത്യം. സാങ്കേതിക തകരാറിനെ തുടർന്ന് ആകാശത്ത് വെച്ച് ബാലൻസ് നഷ്ടപ്പെട്ടതാണ് അപകട കാരണം. പൈലറ്റായ മോഹൻ സിങാണ് മരിച്ചത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ബിർ ബില്ലിംഗ് പാരാഗ്ലൈഡിംഗ് സൈറ്റിലാണ് സംഭവം. സംഭവത്തെ തുടർന്ന് എല്ലാ പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങളും ഒരു ദിവസത്തേക്ക് നിർത്തിവച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ബില്ലിംഗ് ലോഞ്ച് പോയിന്റിൽ നിന്ന് ഒരു പറന്നുയർന്ന ഉടനെയായിരുന്നു അപകടം. ലോഞ്ചിംഗ് പോയിൻ്റിന് തൊട്ട് താഴെയുള്ള സ്ഥലത്താണ് പാരാഗ്ലൈഡർ തകർന്നു വീണത്. നാട്ടുകാരും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി പൈലറ്റിനെയും വിനോദസഞ്ചാരിയെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ മോഹൻ സിങ് വഴിമധ്യേ മരിക്കുകയായിരുന്നു. പരിക്കേറ്റ ടൂറിസ്റ്റ് അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ഉത്തരേന്ത്യയിൽ അതിശൈത്യം; രണ്ട് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാഹസിക കായിക വിനോദ കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആശങ്കയുണർത്തുന്നതാണ് പുതിയ അപകടം. പൈലറ്റ് സർട്ടിഫിക്കേഷൻ, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കൽ എന്നിവയെക്കുറിച്ചും ഈ സംഭവം ആശങ്കയുയർത്തുന്നു.

അപകടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും സ്ഥലത്തുണ്ടായിരുന്ന മാർഷലുകളിൽ നിന്നും സാങ്കേതിക ഉപദേഷ്ടാക്കളിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാംഗ്ര ജില്ലാ ടൂറിസം വികസന ഓഫീസർ വിനയ് കുമാർ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com