മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്നും പാളത്തിലേക്ക് വീണു; അഞ്ച് യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്നും താനെയിലെ കാസറ ഭാഗത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനിലാണ് അപകടമുണ്ടായത്.
Mumbai's Chhatrapati Shivaji Maharaj Terminus
മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലെ തിരക്ക് Source: PTI
Published on

മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്നും താനെയിലെ കാസറ ഭാഗത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനിലാണ് അപകടമുണ്ടായത്.

10-12 പേര്‍ ട്രെയിനില്‍ നിന്ന് വീണിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളില്‍ തൂങ്ങിയാണ് യാത്ര ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Mumbai's Chhatrapati Shivaji Maharaj Terminus
യുഎസിൽ അധികാരം നേടിയാലും തമിഴ്‌നാട്ടിൽ നടക്കില്ല; അമിത് ഷായ്ക്ക് ഡിഎംകെയുടെ മറുപടി

റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com