3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ! സൈബറാക്രമണം സ്ഥിരീകരിച്ച് എസ്ബിഐ

ഉപഭോക്താക്കളുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, ജനന തീയതികൾ, ഇമെയിൽ, താമസ വിലാസങ്ങൾ എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്
3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ! സൈബറാക്രമണം സ്ഥിരീകരിച്ച് എസ്ബിഐ
Published on: 
Updated on: 

ഡൽഹി: സൈബറാക്രമണം നടന്നതായി സ്ഥിരീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങിലാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 16ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സെർട്ട്-ഇൻ (CERT-In) എന്നിവയിൽ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. അതേസമയം, ഡാറ്റ ചോർന്നത് സാമ്പത്തിക പ്രകടനത്തെയോ, ബിസിനസിനെയോ സാരമായി ബാധിച്ചില്ലെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3,75,000 റെക്കോർഡുകളാണ് പ്രാഥമിക വിശകലനത്തിന് വിധേയമാക്കിയത്. ഇതിൽ നിന്നാണ് 3,897 ഉപഭോക്തൃ റെക്കോർഡുകൾ തിരിച്ചറിഞ്ഞത്. ഉപഭോക്താക്കളുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, ജനന തീയതികൾ, ഇമെയിൽ വിലാസങ്ങൾ, താമസ വിലാസങ്ങൾ എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതിന് പുറമെ ബ്രാൻഡ് വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങൾ, വായ്പാ രേഖകൾ എന്നിവയും പുറത്തായിട്ടുണ്ട്.

3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ! സൈബറാക്രമണം സ്ഥിരീകരിച്ച് എസ്ബിഐ
'കേരള സ്റ്റോറി', 'കശ്മീർ ഫയൽസ്'... ഇപ്പോൾ 'രാമായണ'; ചിത്രം ബംഗാളിൽ നികുതിരഹിതമാക്കുമെന്ന് സുവേന്ദു അധികാരി

വിവരച്ചോർച്ചയുടെ സ്വഭാവവും വ്യാപ്തിയും വിശദമായി പരിശോധിക്കുന്നതിനായി സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ നിയോഗിച്ചതായി എസ്ബിഐ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തലും അന്വേഷണവും ഏജൻസി നടത്തും. സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ബാങ്കുകളുടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ റെഗുലേറ്ററി അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തിവരുന്നതിനിടെയാണ് എസ്ബിഐയിലെ വിവരച്ചോർച്ച പുറത്തുവന്നിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com