"2035 ആകുമ്പോഴേക്കും ഇന്ത്യക്കാർ കൊളോണിയൽ പൈതൃകങ്ങളെ മറികടക്കണം"; രാജ്യത്തിൻ്റെ വളർച്ചാ നിരക്കിനെ ഹിന്ദുമത വിശ്വാസവുമായി ബന്ധിപ്പിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി

ലോകം വിശ്വാസ പ്രതിസന്ധിയെ നേരിടുമ്പോൾ ഇന്ത്യ വിശ്വാസത്തിൻ്റെ ഒരു സ്തംഭമായി മാറുന്നുവെന്നും മോദി പറഞ്ഞു.
"2035 ആകുമ്പോഴേക്കും ഇന്ത്യക്കാർ കൊളോണിയൽ പൈതൃകങ്ങളെ മറികടക്കണം"; രാജ്യത്തിൻ്റെ വളർച്ചാ നിരക്കിനെ ഹിന്ദുമത വിശ്വാസവുമായി ബന്ധിപ്പിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി
Source: FB
Published on
Updated on

ഡൽഹി: ഇന്ത്യയുടെ വളർച്ചാ നിരക്കിനെ ഹിന്ദുമത വിശ്വാസവുമായി ബന്ധിപ്പിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുസ്ഥാൻ ടൈംസിൻ്റെ 23-ാമത് ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയുടെ മന്ദഗതിയിലുള്ള വളർച്ചയെ, 'ഹിന്ദു വളർച്ചാ നിരക്കായി' വിശേഷിപ്പിച്ച് കൊണ്ട് ഹിന്ദുക്കളുടെ ജീവിതരീതിയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിരുന്നുവെന്ന് മോദി പറഞ്ഞു.

"ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ നാലിലൊന്ന് സമയം കടന്നുപോയ ഒരു ഘട്ടത്തിലാണ് നമ്മളുള്ളത്. സാമ്പത്തിക പ്രതിസന്ധി, ആഗോള മഹാമാരി തുടങ്ങിയ നിരവധി ഉയർച്ച താഴ്ചകൾ ലോകം കണ്ടിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലോകത്തെ വെല്ലുവിളിച്ചു. ഇന്ന് ലോകം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. എന്നാൽ ഇതിനിടയിൽ, നമ്മുടെ ഇന്ത്യ വ്യത്യസ്തമായ ഒരു തലത്തിലാണുള്ളത്. ഈ രാജ്യം ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കുന്നു. ലോകം മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യ വളർച്ചയുടെ കഥകൾ എഴുതുന്നു. ലോകം വിശ്വാസ പ്രതിസന്ധിയെ നേരിടുമ്പോൾ, ഇന്ത്യ വിശ്വാസത്തിൻ്റെ ഒരു സ്തംഭമായി മാറുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.

അതേസമയം, മുൻ യുപിഎ സർക്കാരിനെയും പ്രധാനമന്ത്രി പരിഹസിച്ചു. "മുൻകാല ഭരണസംവിധാനങ്ങൾക്ക് സ്വന്തം പൗരന്മാരിൽ വിശ്വാസമില്ലായിരുന്നു. ബിജെപി സർക്കാർ ആ പ്രവർത്തനരീതി തകർത്തു. ഒരു പൗരൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ മാത്രം മതി അതിൻ്റെ ആധികാരികത തെളിയിക്കാൻ. ഒരു സർക്കാരിൻ്റെ വിജയം പൗരന്മാർ അതിൽ അർപ്പിക്കുന്ന വിശ്വാസമാണ്. രാജ്യത്തെ എല്ലാ കോണുകളിൽ നിന്നും കൊളോണിയൽ മനോഭാവത്തിൽ നിന്ന് മോചിപ്പിക്കണം. അടുത്ത 10 വർഷത്തേക്ക് പൗരന്മാരെ ആ ദർശനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.

"2035 ആകുമ്പോഴേക്കും ഇന്ത്യക്കാർ കൊളോണിയൽ പൈതൃകങ്ങളെ മറികടക്കണം"; രാജ്യത്തിൻ്റെ വളർച്ചാ നിരക്കിനെ ഹിന്ദുമത വിശ്വാസവുമായി ബന്ധിപ്പിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി
അപൂര്‍വ നടപടിക്കൊരുങ്ങി കേന്ദ്രം; ഇന്‍ഡിഗോ സിഇഒ പുറത്തേക്കോ?

ചുവപ്പുനാട ഒഴിവാക്കാനും പൗരന്മാരെ ശാക്തീകരിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി ഔദ്യോഗിക പ്രക്രിയകൾക്ക് ഇനി സ്വയം സാക്ഷ്യപ്പെടുത്തൽ മതിയാകും. സാധാരണക്കാരുടെ മേലുള്ള ഭാരം ലഘൂകരിക്കുന്നതിനായി ചെറിയ അനുസരണക്കേടുകളുടെ കുറ്റവിമുക്തമാക്കൽ കൂടി ഉൾപ്പെടുന്ന 'ജൻ വിശ്വാസ് ബിൽ' വ്യവസ്ഥകളുടെ ഭാഗമാണ് ഈ പരിഷ്കാരങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗ്യാരണ്ടി രഹിത വായ്പകളുടെ ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദി പ്രസംഗത്തിൽ വിശദീകരിച്ചു. കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കും ഇതിനോടകം 37 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. വെറും 1000 രൂപ ആവശ്യപ്പെടുന്നവർ പോലും ഗ്യാരണ്ടി ഇല്ലാതെ വായ്പ സ്വീകരിക്കുന്നുണ്ട്. ഇത് ജനങ്ങളെ വിശ്വസിക്കുന്ന ഒരു ഭരണസംവിധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

"2035 ആകുമ്പോഴേക്കും ഇന്ത്യക്കാർ കൊളോണിയൽ പൈതൃകങ്ങളെ മറികടക്കണം"; രാജ്യത്തിൻ്റെ വളർച്ചാ നിരക്കിനെ ഹിന്ദുമത വിശ്വാസവുമായി ബന്ധിപ്പിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി
"ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമം"; ബിജെപി രാജ്യത്ത് 'നെഹ്‌റു അധിക്ഷേപ പദ്ധതി' നടപ്പിലാക്കുന്നുവെന്ന് സോണിയാ ഗാന്ധി

രാജ്യത്ത് ബാങ്കുകളിലുള്ള അവകാശികളില്ലാത്ത ഫണ്ടുകളുടെ വിഷയത്തിൽ ചില ഞെട്ടിക്കുന്ന കണക്കുകളും പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇത്തരത്തിൽ ബാങ്കുകളിൽ 78,000 കോടി രൂപയും, ഇൻഷൂറൻസ് കമ്പനികളിൽ 14,000 കോടി രൂപയും, മ്യൂച്വൽ ഫണ്ടുകളിൽ 3000 കോടി രൂപയും, ലാഭവിഹിതമായി 9000 കോടി രൂപയും ഉണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് കോടി രൂപ ഇതിനോടകം തിരിച്ചെത്തിയതിനാൽ, അർഹരായ വ്യക്തികൾക്ക് അവരുടെ വരുമാനം വീണ്ടെടുക്കാൻ സഹായിക്കുന്നതിനായി സർക്കാർ പ്രത്യേക ജില്ലാതല ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം അവകാശപ്പെടാൻ ആളുകളെ അന്വേഷിക്കുന്ന മോദിയുടെ പദ്ധതിയാണിത്. പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് സർക്കാരിൻ്റെ ഏറ്റവും വലിയ മൂലധനം. 2035 ആകുമ്പോഴേക്കും മക്കാളെ പ്രഭുവിൻ്റെ അടിമത്ത മാനസികാവസ്ഥ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു. കൊളോണിയൽ പൈതൃകങ്ങളെ മറികടക്കാൻ പത്ത് വർഷത്തെ ലക്ഷ്യം പ്രധാനമന്ത്രി രാജ്യത്തിന് മുന്നിൽവച്ചു. ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണയില്ലാതെ എനിക്ക് ഇത് ചെയ്യാൻ കഴിയില്ല. മറ്റുള്ളവരുടെ കാൽപ്പാടുകൾ നാം പിന്തുടരരുത്. നമ്മുടെ സംഘബലം വലുതാക്കണം. എല്ലാ തടസങ്ങളും മറികടന്ന് നമ്മൾ മുന്നോട്ട് പോകണം," പ്രധാനമന്ത്രി പറഞ്ഞു.

"2035 ആകുമ്പോഴേക്കും ഇന്ത്യക്കാർ കൊളോണിയൽ പൈതൃകങ്ങളെ മറികടക്കണം"; രാജ്യത്തിൻ്റെ വളർച്ചാ നിരക്കിനെ ഹിന്ദുമത വിശ്വാസവുമായി ബന്ധിപ്പിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി
മതേതരത്വത്തിന് മേൽ മണ്ണുവീണ ആ കറുത്ത ദിനത്തിൻ്റെ ഓർമ്മയ്ക്ക് ഇന്ന് 33 വയസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com