ഡികെ ശിവകുമാറിനൊപ്പം മെട്രോ യാത്ര നടത്തി പ്രധാനമന്ത്രി; 'നമ്മ മെട്രോ'യുടെ പുതിയ പിങ്ക് ലൈൻ നാടിന് സമർപ്പിച്ചു

ഈ പുതിയ പാത തുറന്നതോടെ ബെംഗളൂരുവിലെ പ്രവർത്തനക്ഷമമായ മെട്രോ ശൃംഖല ചരിത്രത്തിലാദ്യമായി 100 കിലോമീറ്റർ എന്ന നാഴികക്കല്ല് പിന്നിട്ടു.
PM Narendra Modi inaugurates Bengaluru metro pink line
PM Narendra Modi inaugurates Bengaluru metro pink line
Published on: 
Updated on: 

ബെംഗളൂരു: കര്‍ണാടക തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് വൻ ആശ്വാസം പകർന്നുകൊണ്ട് 'നമ്മ മെട്രോ'യുടെ പുതിയ പിങ്ക് ലൈൻ എലിവേറ്റഡ് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. കാലേന അഗ്രഹാര മുതൽ താവരെക്കരെ വരെയുള്ള പുതിയ പാത ഏകദേശം 3470 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം പ്രധാനമന്ത്രി താവരെക്കരെയിൽ നിന്ന് ഐഐഎം ബെംഗളൂരു സ്റ്റേഷൻ വരെ മെട്രോയിൽ യാത്ര നടത്തുകയും ചെയ്തു. ഈ പുതിയ പാത തുറന്നതോടെ ബെംഗളൂരുവിലെ പ്രവർത്തനക്ഷമമായ മെട്രോ ശൃംഖല ചരിത്രത്തിലാദ്യമായി 100 കിലോമീറ്റർ എന്ന നാഴികക്കല്ല് പിന്നിട്ടു.

PM Narendra Modi inaugurates Bengaluru metro pink line
വിഷപ്പുകയിൽ ശ്വാസംമുട്ടി ഡൽഹി: വായുഗുണനിലവാരം 400 കടന്നു, ആരോഗ്യമുള്ള വ്യക്തിപോലും വീണു പോകുന്ന അവസ്ഥ

കാലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി (ബിലേക്കഹള്ളി-ഐഐഎംബി), ജെപി നഗർ നാലാം ഘട്ടം, ജയദേവ ആശുപത്രി, താവരെക്കരെ എന്നീ ആറ് പ്രധാന സ്റ്റേഷനുകളെയാണ് പുതിയ എലിവേറ്റഡ് പാത ബന്ധിപ്പിക്കുന്നത്. നഗരത്തിലെ തിരക്കേറിയ ബന്നാർഘട്ട റോഡ് ഉൾപ്പെടെയുള്ള മേഖലകളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനും പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും ഈ പാത സഹായിക്കും. വലിയ പിങ്ക് ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ഈ എലിവേറ്റഡ് പാതയ്ക്ക് പിന്നാലെ, ഇതിന്റെ ഭൂഗർഭ പാതയുടെ നിർമ്മാണം 2027-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂർണ്ണമായ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മെട്രോ കണക്റ്റിവിറ്റി കൂടുതൽ ശക്തമാകും.

PM Narendra Modi inaugurates Bengaluru metro pink line
ഇറാന്‍ യുദ്ധവും ഇ20യും വില്ലനായി; രാജ്യത്ത് അരി വില കുതിച്ചുയരുന്നു

ബെംഗളൂരു സന്ദർശന വേളയിൽ നഗരവികസനം, വൈദ്യുതി , റിന്യൂബവിള്‍ എനര്‍ജി, പെട്രോളിയം, മാലിന്യ സംസ്കരണം, റെയിൽവേ തുടങ്ങിയ മേഖലകളിലായി 15,600 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഇതോടപ്പം ബംഗളൂരു, തീരദേശ കര്‍ണ്ണാടക, ഗോവ എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ യശ്വന്ത്പൂര്‍-മഡ്‌ഗാവ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് മൈസൂരുവിലേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രി അവിടെ കോസ്മോസ് മൈസൂരു പ്ലാനറ്റോറിയവും നാടിന് സമര്‍പ്പിച്ചു.