ദേ ഇങ്ങനെ വേണം യുവാക്കളെ പിടിക്കാന്‍... വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി; ഇത്തവണ നന്ദി പ്രകടനം

ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്ന് കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചതിനു പിന്നാലെയാണ് പുതിയ വീഡിയോ
ദേ ഇങ്ങനെ വേണം യുവാക്കളെ പിടിക്കാന്‍... വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി; ഇത്തവണ നന്ദി പ്രകടനം
Published on
Updated on

ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്ന് കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചതിനു പിന്നാലെ, പുതിയ വീഡിയോ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കള്‍ക്ക് നന്ദി പറഞ്ഞുള്ളതാണ് പുതിയ വീഡിയോ. ഇന്നലെ പങ്കുവെച്ച വീഡിയോ കണ്ടതിനും, നിര്‍ദേശങ്ങള്‍ പങ്കുവച്ചതിനുമാണ് യുവാക്കള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. സാധാരണ എക്സില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്ന മോദി ഇക്കുറി എക്സിനൊപ്പം, ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും കൂടി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹായ് ഫ്രണ്ട്സ് എന്ന അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് വീഡിയോ.

കഴിഞ്ഞദിവസം അർധരാത്രിയോടെ ഇൻസ്റ്റഗ്രാമില്‍ പ്രധാനമന്ത്രി വീഡിയോ സന്ദേശം പങ്കുവച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശന നടപടികൾ പിറ്റേദിവസത്തെ കേന്ദ്ര മന്ത്രിസഭാ യോ​ഗത്തില്‍ ഉണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്. അതനുസരിച്ച്, ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസുകളില്‍ 10 വര്‍ഷം വരെ തടവു ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മാത്രമല്ല, യോഗത്തില്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്ന് കേന്ദ്ര മന്ത്രിമാരോട് മോദി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ദേ ഇങ്ങനെ വേണം യുവാക്കളെ പിടിക്കാന്‍... വീണ്ടും വീഡിയോയുമായി പ്രധാനമന്ത്രി; ഇത്തവണ നന്ദി പ്രകടനം
ഒടുവില്‍ സുപ്രീം കോടതിക്ക് 'സമയം കിട്ടി'; വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളില്‍ രണ്ട് ഹര്‍ജികള്‍ പരിഗണിക്കും

യുവതലമുറയുമായി ബന്ധം സ്ഥാപിക്കാന്‍ റീല്‍ ഉള്‍പ്പെടെ കണ്ടെന്റുകള്‍ വളരെ പ്രധാനമാണെന്നാണ് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞത്. രാജ്യത്തെ യുവാക്കളുടെ വലിയൊരു പങ്ക് ഇത്തരം പ്ലാറ്റ്ഫോമുകളിലാണ് സമയം ചെലവിടുന്നത്. അവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. അതിനായി ഇന്‍സ്റ്റ പോലുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കണം. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്നതുകൊണ്ട് കാര്യമില്ല. യുവാക്കളുമായി നേരിട്ട് സംവദിക്കാനും ആശയവിനിമയം നടത്താനും കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് മോദിയുടെ വീഡിയോ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

News Malayalam 24x7
newsmalayalam.com