

ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന വ്യക്തിയെന്ന നേട്ടം കൈവരിച്ച ജോർജിയ മെലോണിക്ക് ആശംസകൾ നേർന്ന് നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മെലോണിയുടെ സൗഹൃദം നിർണായക പങ്ക് വഹിച്ചതായി മോദി എടുത്തുപറഞ്ഞു.
എക്സ് പോസ്റ്റിലൂടെ മെലോണിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച മോദി, ഈ നേട്ടം ഇറ്റാലിയൻ ജനതയ്ക്ക് മെലോണിയിലുള്ള വിശ്വാസത്തിൻ്റെ പ്രതിഫലനമാണെന്നും കുറിച്ചു. 2022ൽ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റ മെലോണി, തുടർച്ചയായി 1,413 ദിവസങ്ങൾ പൂർത്തിയാക്കിയാണ് റെക്കോർഡ് സൃഷ്ടിച്ചത്.
വരും വർഷങ്ങളിൽ മലോണി തന്റെ വിജയം തുടരട്ടെ എന്നും മോദി പോസ്റ്റിൽ ആശംസിച്ചു. അതേ സമയം പ്രിയസുഹൃത്തിന്റെ ആശംസയ്ക്ക് നന്ദി അറിയിച്ച് മെലോണിയും പ്രതികരിച്ചു. ഇന്ത്യയും ഇറ്റലിലും തമ്മിലുള്ള ബന്ധം എക്കാലവും ശക്തമാണെന്നും മെലോണി വ്യക്തമാക്കി. ഇരുനേതാക്കളും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളും സൗഹൃദവും സോഷ്യൽ മീഡിയയിൽ തരംഗമാണ്.