ട്രംപ്-മോദി കൂടിക്കാഴ്ച അടുത്ത മാസം; പ്രധാനമന്ത്രി യുഎസിലേക്ക്

ഐക്യരാഷ്ട്രസഭാ പൊതുസഭയോട് അനുബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
Narendra Modi
മോദി-ട്രംപ്Source: x
Published on

ന്യൂഡൽഹി: ട്രംപ്- മോദി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി യുഎസിലേക്ക്. സെപ്റ്റംബർ അവസാനത്തോടെ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയോട് അനുബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. അധിക തീരുവയിലും വ്യാപാര കരാറിലും ചർച്ചകൾ നടന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

Narendra Modi
യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ: നിർണായക ചർച്ചകളിൽ സെലെൻസ്‌കിക്ക് ക്ഷണമില്ല

അതേസമയം, വ്യാപാര ചർച്ചകളിൽ ഇന്ത്യക്ക് നിസഹകരണമനോഭാവം ഉണ്ടെന്ന് യുഎസ് പറഞ്ഞു. യുഎസ് ട്രഷറിസെക്രട്ടറി സ്കോട്ട് ബെസെൻ്റ് ആണ് ഈ പ്രസ്താവൻ നടത്തിയത്. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com