വനിതാ സംവരണ ബിൽ; ഖാർഗെയുടെ പിന്തുണ തേടി പ്രധാനമന്ത്രി

ആഭ്യന്തര ചർച്ചകൾക്ക് ശേഷം ബില്ലിൽ വേണ്ട നിലപാട് സ്വീകരിക്കുമെന്ന് ഖാർഗെ
മല്ലികാർജുൻ ഖാർഗെ,  നരേന്ദ്രമോദി
മല്ലികാർജുൻ ഖാർഗെ, നരേന്ദ്രമോദി
Published on
Updated on

ഡൽഹി: പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി വനിതാ സംവരണ ബില്ലിന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പിന്തുണ നേടി നരേന്ദ്ര മോദി. സ്ത്രീ ക്ഷേമവുമായി ബന്ധപ്പെട്ട നിയമ നിർമാണത്തിൽ സംയുക്ത രാഷ്ട്രീയ സമീപനം ആവശ്യമാണെന്നും ഇത് പാർട്ടി നിലപാടിനപ്പുറം പൊതുബാധ്യതയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുന്ന നാരി ശക്തി വന്ദൻ നടപ്പിലാക്കുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു.

ആഭ്യന്തര ചർച്ചകൾക്ക് ശേഷം ബില്ലിൽ വേണ്ട നിലപാട് സ്വീകരിക്കുമെന്ന് മോദിയുമായുള്ള സംഭാഷണത്തിന് ശേഷം ഖാർഗെ അറിയിച്ചു. പാർലമെൻ്റ് കോംപ്ലക്സിൽ വെച്ച് നടന്ന 135ാമത് അംബേദ്കർ ജയന്തി ആചരണത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

മല്ലികാർജുൻ ഖാർഗെ,  നരേന്ദ്രമോദി
അംബേദ്‌കറിനൊപ്പം ഭാരതാംബ; ലോക് ഭവൻ വീണ്ടും വിവാദത്തിലേക്കോ?

തങ്ങൾ ലോക്സഭയിലെ വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോകുന്നതെന്നും ഖാർഗെ തിങ്കളാഴ്ച ആരോപിച്ചിരുന്നു. 15ന് വിളിച്ചു ചേർക്കുന്ന സർവകക്ഷി യോഗത്തിൽ ബില്ലിനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് ഖാർഗെ പറഞ്ഞു.

മല്ലികാർജുൻ ഖാർഗെ,  നരേന്ദ്രമോദി
"അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം"; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com