ജന്തർമന്തറിൽ പ്രതിഷേധിച്ച സിജെപി നേതാക്കൾ ജയിലിലേക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ മോദി ധൈര്യം കാണിക്കണമെന്ന് അഭിജീത് ദീപ്കെ

ഇന്ത്യൻ പതാക ഉയർത്തുന്നത് എങ്ങനെ കുറ്റമാകുമെന്ന് സിജെപി...
ജന്തർമന്തറിൽ പ്രതിഷേധിച്ച സിജെപി നേതാക്കൾ ജയിലിലേക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ മോദി ധൈര്യം കാണിക്കണമെന്ന് അഭിജീത് ദീപ്കെ
Source: Files
Published on: 
Updated on: 

ഡൽഹി: ജന്തർമന്തറിലെ പ്രതിഷേധ വിലക്ക് ലംഘിച്ചുള്ള മിന്നൽ സമരത്തിൽ സിജെപി നേതാക്കൾ ജയിലിലേക്ക്. സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ കസ്റ്റഡിയിലെടുത്ത സൗരവ് ദാസ് അടക്കം നേതാക്കളെ പുലർച്ചെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അജിങ്ക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

നേതാക്കളുടെ അറസ്റ്റിൽ ഇന്ത്യൻ പതാക ഉയർത്തുന്നത് എങ്ങനെ കുറ്റമാകുമെന്ന് സിജെപി ചോദിച്ചു. ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി ധൈര്യം കാണിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചു. വിയോജിപ്പുകളെ അടിച്ചമർത്തുക നിർബന്ധം ആണെങ്കിൽ ഭീരുത്വ തന്ത്രങ്ങൾക്ക് പകരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കണം. ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തിയതാണോ അശുതോഷും സൗരവും ചെയ്ത തെറ്റെന്നും അഭിജീത്ത് എക്സിൽ കുറിച്ചു.

ജന്തർമന്തറിൽ പ്രതിഷേധിച്ച സിജെപി നേതാക്കൾ ജയിലിലേക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ മോദി ധൈര്യം കാണിക്കണമെന്ന് അഭിജീത് ദീപ്കെ
സമരം തുടരും… പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ, സിജെപി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

കേന്ദ്രസർക്കാർ സമരവിലക്കേർപ്പെടുത്തിയ ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി സമരം ചെയ്തതിലാണ് സിജെപി നേതാക്കൾ അറസ്റ്റിലായത്. അതിക്രമിച്ചു കയറൽ, ബോണ്ട് ലംഘനം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജന്തർമന്തറിനെ സമരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക വേദികളിൽ നിന്ന് ഡൽഹി പൊലീസ് ഒഴിവാക്കിയത്. പ്രതിഷേധങ്ങൾക്കായി മൂന്ന് പുതിയ വേദികളും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പ്രതിപക്ഷ നിരയെ ശക്തിപെടുത്താൻ പുത്തൻ ഫോർമുലയുമായി ഇന്ത്യാ സഖ്യം. കൂടുതൽ സംഘടനകളെ ഒപ്പം നിർത്തി ഇന്ത്യാ പ്ലസ് ആക്കാനാണ് ധാരണ. ഗ്യാനേഷിന്റെ രാജിയിൽ അടക്കം കേന്ദ്ര സർക്കാരിനെതിരെ ഒന്നിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും. സുപ്രീംകോടതി വിധി വരെ സഖ്യത്തിന്റെ ഡൽഹി സമരങ്ങൾക്ക് ഇടവേള. സംസ്ഥാനതലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാൻ തീരുമാനം.

News Malayalam 24x7
newsmalayalam.com