ബൈക്ക് ഓടിച്ച് പോളിങ് ബൂത്തിലെത്തി 'സിംപിൾ മുഖ്യമന്ത്രി', വീഡിയോ വൈറൽ

അസമിൽ 126 മണ്ഡലങ്ങളിലേക്കാണ് നിർണായക പോരാട്ടം നടക്കുന്നത്
പുതുച്ചേരി മുഖ്യമന്ത്രിയും ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് സ്ഥാനാർഥിയുമായ എൻ. രംഗസ്വാമി
പുതുച്ചേരി മുഖ്യമന്ത്രിയും ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് സ്ഥാനാർഥിയുമായ എൻ. രംഗസ്വാമിSource: X/ ANI
Published on
Updated on

പുതുച്ചേരി മുഖ്യമന്ത്രിയും ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് സ്ഥാനാർഥിയുമായ എൻ. രംഗസ്വാമി ഇക്കുറി മംഗലം, തട്ടഞ്ചാവടി നിയോജക മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. സ്വന്തം ബൈക്കിലാണ് അദ്ദേഹം പോളിങ് ബൂത്തിലെത്തിയത്.

പോളിങ് ബൂത്തിലെ തിരക്ക് ഒഴിവാക്കാനാണ് അദ്ദേഹം ബൈക്കിൽ എത്തിയതെന്നാണ് വിവരം. പുതുച്ചേരി മുഖ്യമന്ത്രി ബൈക്കിൽ വോട്ട് ചെയ്യാനെത്തുന്ന വീഡിയോ ദേശീയ മാധ്യമങ്ങളിൽ അടക്കം ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ ആദ്യം പങ്കുവച്ചത്.

പുതുച്ചേരി മുഖ്യമന്ത്രിയും ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് സ്ഥാനാർഥിയുമായ എൻ. രംഗസ്വാമി
നിയമസഭാ തെരഞ്ഞെടുപ്പ്: മികച്ച പോളിങ്, അസമിൽ 38.92%, പുതുച്ചേരിയിൽ 37.06%

കേരളത്തിനും അസമിനും ഒപ്പം പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ന് വിധിയെഴുതുകയാണ്. 30 മണ്ഡലങ്ങളിലായി 9 ലക്ഷത്തിലധികം വോട്ടർമാരാണ് പുതുച്ചേരിയിലുള്ളത്. എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും.. ഇൻഡ്യ സഖ്യവും തമ്മിലാണ് വാശിയേറിയ മത്സരം. അഞ്ച് സീറ്റുകളിൽ ഇൻഡ്യ സഖ്യ പാർട്ടികൾ തമ്മിൽ നേർക്കു നേർ പോര് നടക്കുന്നുവെന്നതും പുതുച്ചേരിയിലെ തെരഞ്ഞെടുപ്പിൻ്റെ സവിശേഷതയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com