അമൃത്സര്‍ അടക്കം മൂന്നിടങ്ങളില്‍ ബീഫും മദ്യവും പുകയിലയും നിരോധിച്ചു; പുണ്യ നഗരമായി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

അനന്ദ്പൂര്‍ സാഹിബ്, തല്‍വാൻഡി സാബോ, സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള ഗാലിയാര എന്നീ പ്രദേശങ്ങളാണ് പുണ്യനഗരമായി പ്രഖ്യാപിച്ചത്.
അമൃത്സര്‍ അടക്കം മൂന്നിടങ്ങളില്‍ ബീഫും മദ്യവും പുകയിലയും നിരോധിച്ചു; പുണ്യ നഗരമായി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍
Published on
Updated on

ഛണ്ഡീഗഡ്: പഞ്ചാബിലെ മൂന്ന് നഗരങ്ങളെ പുണ്യ നഗരമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയതിന് പിന്നാലെ ബീഫും മദ്യവും പുകയിലയും വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ച് സര്‍ക്കാര്‍. രൂപ്‌നഗര്‍ ജില്ലയിലെ അനന്ദ്പൂര്‍ സാഹിബ്, ബത്തിന്‍ഡയിലെ തല്‍വാണ്ടി സാബോ, അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള ഗാലിയാര എന്നീ പ്രദേശങ്ങളിലാണ് ബീഫ്, മദ്യം, പുകയില വസ്തുക്കള്‍ എന്നിവ നിരോധിച്ചുകൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

ഗുരു തേഗ് ബഹദൂറിന്റെ ഓര്‍മദിനത്തില്‍ പ്രണമം അര്‍പ്പിക്കുന്നതിനായി ആദ്യമായാണ് പഞ്ചാബ് നിയമസഭ ഇത്തവണ തലസ്ഥാനത്തിന് പുറത്ത് ചേര്‍ന്നത്.

അമൃത്സര്‍ അടക്കം മൂന്നിടങ്ങളില്‍ ബീഫും മദ്യവും പുകയിലയും നിരോധിച്ചു; പുണ്യ നഗരമായി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍
രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ്, പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍

ഒന്‍പതാമത് സിഖ് ഗുരുവായ ഗുരു തേഗിന്റെ രക്തസാക്ഷിത്വം ആചരിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് സ്ഥലങ്ങളെ പുണ്യ നഗരമായി പ്രഖ്യാപിച്ചത്. ഇത് കൂടാതെ നവംബര്‍ 23 മുതല്‍ സര്‍ക്കാര്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ഈ മൂന്ന് സ്ഥലങ്ങളും പുണ്യ നഗരങ്ങളായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി പഞ്ചാബ് ജനത ആവശ്യപ്പെടുന്നതാണെന്നും അതുകൊണ്ട് തന്നെ ഇത്തരം ഒരു തീരുമാനം എടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ പറഞ്ഞു.

അമൃത്സര്‍ അടക്കം മൂന്നിടങ്ങളില്‍ ബീഫും മദ്യവും പുകയിലയും നിരോധിച്ചു; പുണ്യ നഗരമായി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍
ചാരവും പുകയും ഇന്ത്യയില്‍; എത്യോപ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കി

അതേസമയം അമൃത്സറിലും ശ്രീ ആനന്ദ്പൂര്‍ സാഹിബിലും തല്‍വാന്‍ഡി സാബോയിലും നേരത്തെ തന്നെ പുണ്യ നഗരമായാണ് കരുതി വരുന്നതെന്നും അവിടെ കാലങ്ങളായി മദ്യവും സിഗരറ്റും ഇറച്ചിക്കടകളുമില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ഗട്ട് സിംഗ് പറഞ്ഞു. മുഴുവന്‍ നഗരത്തെയുമാണോ അല്ലെങ്കില്‍ ഇവിടങ്ങളിലേക്ക് കടക്കുന്ന ഇടനാഴികളിലാണോ ഇത്തരം കച്ചവടം നിരോധിച്ചതെന്ന് വ്യക്തമാക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുന്നെന്നും കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com