"നിശബ്ദനാക്കാം, പക്ഷേ തോൽപ്പിക്കാനാവില്ല"; രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും നീക്കിയതിൽ ആം ആദ്മിക്കെതിരെ രാഘവ് ഛദ്ദ

താൻ എന്ത് തെറ്റാണ് ചെയ്തതെന്നും എന്ത് പിഴവാണ് സംഭവിച്ചതെന്നും രാഘവ്...
രാഘവ് ഛദ്ദ
രാഘവ് ഛദ്ദSource: X
Published on: 
Updated on: 

ഡൽഹി: രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്ത് നിന്നും നീക്കിയതിൽ പ്രതികരിച്ച് രാഘവ് ചദ്ദ എംപി. പൊതുതാത്പര്യ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നത് കുറ്റകരമാണോ എന്ന് രാഘവ്. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും എന്ത് പിഴവാണ് സംഭവിച്ചതെന്നും രാഘവ് ചോദിച്ചു. നിശബ്ദനാക്കാം പക്ഷേ പരാജയപ്പെടുത്താനാകില്ലെന്നും ആം ആദ്മി പാർട്ടിക്ക് രാഘവ് ചദ്ദ എംപി മറുപടി നൽകി.

"സംസാരിക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ സാധാരണക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സഭയിൽ ഉന്നയിക്കുന്നത്. സാധാരണയായി ഉന്നയിക്കാത്ത വിഷയങ്ങൾ ഞാൻ ഉന്നയിക്കുന്നുണ്ടാകാം. ഞാൻ എന്തെങ്കിലും കുറ്റമോ തെറ്റോ ചെയ്തിട്ടുണ്ടോ? ഞാൻ പാർലമെന്റിൽ സംസാരിക്കുന്നത് തടയാൻ ആം ആദ്മി പാർട്ടി സെക്രട്ടേറിയറ്റിൽ പറഞ്ഞതിനാലാണ് ഞാൻ ഈ ചോദ്യം ചോദിക്കുന്നത്" രാഘവ് ചദ്ദ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. നിശബ്ദനാക്കാം പക്ഷേ തന്നെ പരാജയപ്പെടുത്താനാകില്ലെന്നും രാഘവ് ചദ്ദ വീഡിയോയിൽ പറയുന്നുണ്ട്.

രാഘവ് ഛദ്ദ
മുംബൈയിൽ സ്ത്രീയെ ശല്യം ചെയ്ത മൂന്ന് പേർക്ക് നേരെ വെടിയുതിർത്ത് മലയാളി; ഒരാൾ കൊല്ലപ്പെട്ടു

രാഘവിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്ത് നിന്നും രാഘവ് ചദ്ദയെ മാറ്റിയത്. സ്ഥാനത്തുനിന്ന് നീക്കിയതിന് പുറമെ, സഭയിൽ പാർട്ടിക്കുള്ള സമയപരിധിയിൽ രാഘവ് ചദ്ദയെ പാർട്ടിക്കുള്ള സമയപരിധിയിൽ സംസാരിക്കാൻ അനുവദിക്കരുതെന്നും പാർട്ടി കർശന നിർദേശം നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള പാർട്ടിയുടെ താര പ്രചാരകരുടെ പട്ടികയിൽ നിന്നും കഴിഞ്ഞ ആഴ്ച രാഘവ് ഛദ്ദയെ ഒഴിവാക്കിയിരുന്നു. സംഭവത്തിൽ എഎപി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

Related Stories

ലത്തിൻ കത്തോലിക്കാ സഭയിലെ കുർബാനക്രമം:
ബെനഡിക്ട് കാലത്തേക്ക്  സോഫ്റ്റ് റിട്ടേൺ, ഇനി കളി മാറ്റുന്ന സാറാ ഫാക്ടർ
K.P. Sasikala speaks against the families of those who died in the Nedumbassery vehicle accident
'ദൃശ്യം' എന്താണെന്ന് ഓർമിപ്പിക്കുന്ന ഗോവൻ ജോർജുകുട്ടി; 'ദ കൺക്ലൂഷൻ' മലയാളത്തിനും മുകളിൽ! DRISHYAM: THE CONCLUSION REVIEW
വോട്ടര്‍ പട്ടിക വിവാദം: ആം ആദ്മി പാര്‍ട്ടി പെരുമാറുന്നത് എക്സിനെ പോലെ...; എന്നെ മാത്രം സ്വപ്നം കാണുന്നു... പേര് വിളിക്കുന്നു: രാഘവ് ഛദ്ദ
News Malayalam 24x7
newsmalayalam.com