ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് രഘു റായ് അന്തരിച്ചു

ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവെച്ചത്.
രഘു റായ്
രഘു റായ്Source: x/@_ShivaniSD
Published on
Updated on

ഡൽഹി: ലോക പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പിതാവ്, ഇന്ത്യൻ ഫോട്ടോ ജേണലിസത്തിൻ്റെ പിതാവ് എന്നിങ്ങനെയായിരുന്നു രഘു റായിയെ വിശേഷിപ്പിച്ചിരുന്നത്. കുടുംബമാണ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മരണവിവരം പങ്കുവെച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് ലോധി റോഡ് ശ്മാശനത്തിൽ നടക്കും.

ഭോപ്പാൽ ദുരന്തത്തിൻ്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലൻ്റെ മൃതദേഹത്തിൻ്റെ ചിത്രം ലോകശ്രദ്ധയാകർഷിച്ചിരുന്നു. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെന്ന പേരും അദ്ദേഹത്തിന് സ്വന്തമാണ്. കൂടാതെ ഇന്ദിരാ ഗാന്ധി മുതലുള്ള ഇന്ത്യൻ ഭാരണാധികാരികളുടെ അപൂർവമായ ചിത്രങ്ങളും രഘു റായിയുടെ ശേഖരത്തിലുണ്ട്.

രഘു റായ്
ഇന്ന് പൂരങ്ങളുടെ പൂരം; കർശന നിയന്ത്രണത്തിലും ആവേശത്തിൽ നാടും നഗരവും

എഴുത്തുകാരി, എഡ്യുക്കേഷനിസ്റ്റ്, ഹെറിറ്റേജ് കൺസർവേഷനിസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഗുർമീത് റായ് ആണ് രഘു റായിയുടെ ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവർ മക്കളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com