
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാര്‍ഖണ്ഡിലെ എംപി-എംഎല്‍എ കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യം തേടി രാഹുല്‍ ഗാന്ധി കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കൊലപാതകക്കേസ് ഉള്ളവര്‍ക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമായത്.
2018ലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം റാഞ്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2021ല്‍ ജാര്‍ഖണ്ഡിലെ ചൈബാസയിലേക്ക് മാറ്റുകയായിരുന്നു.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണയുമായി സഹകരിക്കണമെന്നും ഹൈക്കോടതി അഭിഭാഷകന്‍ ധീരജ് കുമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. പ്രതാപ് കുമാര്‍ എന്നയാളാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
2018ലെ ചൈബാസയില്‍ വെച്ച് നടത്തിയ റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. അമിത് ഷായെ മനപൂര്‍വ്വം അപമാനിക്കുന്നതിനായാണ് പരാമര്‍ശം നടത്തിയതെന്നാണ് പ്രതാപ് കുമാറിന്റെ പരാമര്‍ശം.