വോട്ട് ചോരിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര രണ്ടാം ദിനത്തിൽ

ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വിമർശനം ശക്തമാക്കാനാണ് രാഹുലിൻ്റെ തീരുമാനം.
വോട്ട് ചോരിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര രണ്ടാം ദിനത്തിൽ
Source: X/ Amit Upadhayay
Published on

വോട്ട് ചോരിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര രണ്ടാം ദിനത്തിൽ. ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വിമർശനം ശക്തമാക്കാനാണ് രാഹുലിൻ്റെ തീരുമാനം.

തെളിവുകൾ നിരത്തി ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെങ്കിലും വിമർശനം കൂടുതൽ കടുപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെയും ഇന്ധ്യാ സഖ്യത്തിന്റെയും തീരുമാനം. കുടുംബായിലെ അംബായിൽ നിന്നാണ് യാത്രയുടെ രണ്ടാം ദിനം ആരംഭിക്കുക. ആർജെഡി നേതാവ് തേജ്വസി യാദവും രാഹുലിന് ഒപ്പം വിവിധ ഇടങ്ങളിൽ ജനങ്ങളെ കാണും. ഡിയോയിലെ സൂര്യ ക്ഷേത്രവും രാഹുൽ സന്ദർശിക്കും. ഗയയിലാണ് രണ്ടാം ദിവസത്തെ യാത്ര സമാപിക്കുക. അതേസമയം ബീഹാറിനു സമാനമായി മറ്റ് സംസ്ഥാനങ്ങളിലും ക്രമക്കേട് നടന്നുവെന്ന് രാഹുൽ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഹരിയാന കോൺഗ്രസും രംഗത്ത് വന്നു.

വോട്ട് ചോരിയിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര രണ്ടാം ദിനത്തിൽ
"രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കണം, അല്ലെങ്കില്‍ മാപ്പ് പറയണം"; സമയപരിധി നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ബിഹാറിൽ സംസാരിച്ചിരുന്നു. ഇനി ഒരു സംസ്ഥാനത്തും വോട്ട് ചോരി അനുവദിക്കില്ലെന്നും ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാട്ടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് കൊള്ളയ്ക്ക് അറുതി വരുത്തുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. ഇന്ന് വോട്ട് വെട്ടിയവർ നാളെ റേഷൻ വെട്ടും. ജനരോഷം മോദിക്ക് താങ്ങാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സുപ്രീംകോടതി നിർദേശപ്രകാരം ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 65 ലക്ഷം പേരുടെ പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. ഓരോ വോട്ടും നീക്കം ചെയ്ത കാരണവും വ്യക്തമാക്കിയിരുന്നു. 'വോട്ട് കൊള്ള' ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി തെളിവ് സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയുകയോ വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com