തെരഞ്ഞെടുപ്പില്‍ ജയിച്ചതല്ല! ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്; പ്രതിക്ക് മാലയിട്ട് സ്വീകരണം

ഹിന്ദു യുവ വാഹിനി മുന്‍ അംഗമായ സുശീല്‍ പ്രജാപതിയാണ് പ്രതി
തെരഞ്ഞെടുപ്പില്‍ ജയിച്ചതല്ല! ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്; പ്രതിക്ക് മാലയിട്ട് സ്വീകരണം
screengrab
Published on
Updated on

ഗാസിയാബാദ്: ജാമ്യത്തില്‍ ഇറങ്ങിയ ബലാത്സംഗ കേസിലെ പ്രതിക്ക് പുഷ്പമാലയണിയിച്ച് സ്വീകരണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിയമ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ പോയ പ്രതിക്കാണ് ഹീറോ പരിവേഷത്തില്‍ സ്വീകരണം നല്‍കിയത്.

ഹിന്ദു യുവ വാഹിനി മുന്‍ അംഗമായ സുശീല്‍ പ്രജാപതിയാണ് പ്രതി. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഇയാളെ, മാലയണിയിച്ച് ചുമലിലേറ്റി റോഡ് ഷോയും നടത്തിയാണ് കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വലിയ വിമര്‍ശനവും ഞെട്ടലുമാണ് പലരും പ്രകടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിലോ മത്സരത്തിലോ വിജയിച്ചു വരുന്നയാള്‍ക്ക് ലഭിക്കുന്നതു പോലെയാണ് സ്വീകരണം. കൈ കൊടുത്തും ചിരിച്ചും നില്‍ക്കുന്ന നിരവധി പേരേയും ചുറ്റും കാണാം.

തെരഞ്ഞെടുപ്പില്‍ ജയിച്ചതല്ല! ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്; പ്രതിക്ക് മാലയിട്ട് സ്വീകരണം
കെ.എം. ഷാജി വർഗീയവാദി; അധിക്ഷേപ പരാമർശവുമായി വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ

അഭിഭാഷകനെ കാണാം എന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ഫ്‌ളാറ്റില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഒമ്പത് മാസത്തെ ജയില്‍വാസത്തിനു ശേഷം മെയ് 17 നാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.

സ്വീകരണ വീഡിയോ വൈറലായതോടെ, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com