

ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ടിവികെയ്ക്ക് തിളക്കമാർന്ന വിജയം. ധാരാപുരത്ത് 9471 വോട്ടിനും, മധുരാന്തകത്ത് 19,000 വോട്ടിനുമാണ് ടിവികെ ജയിച്ചത്.
രണ്ട് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് ഡിഎംകെ പിന്തള്ളപ്പെട്ടു. വിജയ്‌യുടെ വ്യക്തിപ്രഭാവം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് ടിവികെ അവകാശപ്പെട്ടു. അതേസമയം, തനിച്ച് മത്സരിച്ച സിപിഐഎമ്മിനും സിപിഐക്കും ഒരു ശതമാനം വോട്ട് പോലും ലഭിച്ചില്ല.
ധാരാപുരത്ത് തുടക്കത്തിൽ ടിവികെ പിന്നിൽ ആയിരുന്നുവെങ്കിലും അഞ്ചാം റൗണ്ടിൽ ലഭിച്ച ലീഡ് സത്യഭാമയെ ജയത്തിലേക്ക് എത്തുകയായിരുന്നു. മധുരാന്തകത്ത് ഓരോ റൗണ്ടിലും ലീഡ് വർധിപ്പിച്ച മരഗതം കുമരവേൽ, ഭൂരിപക്ഷം മൂന്നിരട്ടിയാക്കിയാണ് കരുത്തുകാട്ടിയത്.