ഗുജറാത്തില്‍ റോപ് വേ പൊട്ടിവീണ് അപകടം; ആറ് പേര്‍ക്ക് ദാരുണാന്ത്യം

ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടമുണ്ടായത്.
ഗുജറാത്തില്‍ റോപ് വേ പൊട്ടിവീണ് അപകടം; ആറ് പേര്‍ക്ക് ദാരുണാന്ത്യം
Published on
Updated on

ഗുജറാത്തില്‍ റോപ് വേ പൊട്ടിവീണുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. കാര്‍ഗോ റോപ് വേയുടെ കേബിള്‍ മുറിഞ്ഞാണ് അപകടമുണ്ടായത്. കാലിക മാത ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോവുന്ന റോപ് വേയാണ് അപകടത്തില്‍പ്പെട്ടത്. നാല് തൊഴിലാളികളും രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുമാണ് മരിച്ചത്.

മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും അത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടമുണ്ടായത്.

ഗുജറാത്തില്‍ റോപ് വേ പൊട്ടിവീണ് അപകടം; ആറ് പേര്‍ക്ക് ദാരുണാന്ത്യം
ബിഹാർ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ ധാരണയായതായി ഇൻഡ്യാ മുന്നണി നേതാക്കൾ

'പവാഗധില്‍ വൈകുന്നേരം 3.30 ഓടെയാണ് അപകടം ഉണഅടായത്. റോപ് വേയുടെ ക്യാബിന്‍ നിലത്തേക്ക് പതിക്കുകയായിരുന്നു. ക്യാബിനിലുണ്ടായിരുന്ന ആറ് പേരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. വിഷയത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്തെങ്കിലും ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കും,' എസ്പി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com