
ഇന്ത്യ ഒരു ആശ്രിത രാജ്യമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. സ്വദേശി വല്‍ക്കരണം പ്രോത്സാഹിപ്പിക്കണമെന്നും വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.
പഹല്‍ഗാമില്‍ ആക്രമണം നടന്നത് മതം ചോദിച്ചതിന് ശേഷമാണ്. ഇന്ത്യയുടെ പ്രതിരോധ സംവിധാനം പാകിസ്ഥാന് കൃത്യമായ മറുപടി നല്‍കി. പഹല്‍ഗാമിനുശേഷം, നേതൃത്വത്തിന്റെ ദൃഢനിശ്ചയവും, സായുധ സേനയുടെ വീര്യവും, സമൂഹത്തിന്റെ ഐക്യവും ഉയര്‍ത്തികാട്ടിയെന്നും ഭാഗവത് പറഞ്ഞു.
നേപ്പാള്‍ പ്രോക്ഷോഭത്തിനെതിരെയും മോഹന്‍ ഭാഗവത് പ്രതികരിച്ചു. ജെന്‍ സീ പ്രക്ഷോഭം ഒരിക്കലും ഗുണപരമായ മാറ്റം കൊണ്ടുവരില്ല. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുകയാണ്. യുവ തലമുറ ദേശഭക്തിയുള്ളവരാണ്. എന്നാല്‍ അയല്‍പക്കത്തെ അശാന്തി ഗുണകരമല്ല.
അതിര്‍ത്തിയിലെ സംഘര്‍ഷം അയല്‍പ്പക്കകാര്‍ക്ക് (വിദേശ ശക്തികള്‍ക്ക്) അവസരം നല്‍കും. അക്രമങ്ങള്‍ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. ഒരിക്കലും ഗുണപരമായ മാറ്റം കൊണ്ടു വരില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ഭരണമാറ്റം ആശങ്കാജനകമാണ് എന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
യുഎസ് താരിഫിനെതിരെയും മോഹന്‍ ഭാഗവത് പ്രതികരിച്ചു. യുഎസ് ഒരു പുതിയ താരിഫ് നയം സ്വീകരിച്ചു. എന്നാല്‍ അതിന്റെ ആഘാതം ഇപ്പോള്‍ എല്ലാവരും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ആശ്രിതത്വം നിര്‍ബന്ധമാക്കരുത്. ഇന്ത്യ ഒരു ആശ്രിത രാജ്യമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.