"ഹിന്ദുക്കളില്ലെങ്കിൽ ലോകം തന്നെ ഇല്ലാതാകും"; ഇന്ത്യൻ നാഗരികത അനശ്വരമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

ലോകത്തെ നിലനിർത്തുന്നതിൽ ഹിന്ദു സമൂഹം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മോഹൻ ഭഗവത് പറഞ്ഞു
മോഹൻ ഭഗവത്
മോഹൻ ഭഗവത്
Published on
Updated on

മണിപ്പൂർ: മണിപ്പൂർ സന്ദർശന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസ്താവന ചർച്ചയാകുന്നു. ഹിന്ദുക്കളില്ലെങ്കിൽ ലോകം തന്നെ ഇല്ലാതാകുമെന്നായിരുന്നു മോഹൻ ഭഗവതിൻ്റെ പ്രസ്താവന. ലോകത്തെ നിലനിർത്തുന്നതിൽ ഹിന്ദു സമൂഹം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മോഹൻ ഭഗവത് പറഞ്ഞു.

ത്രിദിന മണിപ്പൂർ സന്ദർശനത്തിനിടെയാണ് ആർഎസ്എസ് മേധാവിയുടെ പരാമർശം. യുനാൻ (ഗ്രീസ്), മിസ്ർ (ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും ഹിന്ദു സമൂഹം അമർത്യമാണെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

മോഹൻ ഭഗവത്
ദുബായ് തേജസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പൈലറ്റ്; ആരായിരുന്നു വിങ് കമാൻഡർ നമൻഷ് സിയാൽ?

"ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാത്തരം സാഹചര്യങ്ങളും ഹിന്ദു സമൂഹം കണ്ടിട്ടുണ്ട്. യുനാൻ (ഗ്രീസ്), മിസ്ർ (ഈജിപ്ത്), റോമാ തുടങ്ങിയ എല്ലാ നാഗരികതകളും ഭൂമുഖത്തുനിന്ന് നശിച്ചു. എന്നാൽ ഹിന്ദു സംസ്കാരം ഇപ്പോഴും ഇവിടെയുണ്ട് എന്നതാണ് പ്രസക്തം," മോഹൻ ഭഗവത് പറഞ്ഞു.

ഭാരതം എന്നത് 'മരണമില്ലാത്ത നാഗരികത'യാണെന്ന് മോഹൻ ഭഗവത് പറയുന്നു. "ഹിന്ദു സമൂഹം എപ്പോഴും നിലനിൽക്കുന്ന ഒരു ശൃംഖല സമൂഹത്തിൽ സൃഷ്ടിക്കാൻ നമുക്ക് സാധിച്ചു. ഹിന്ദുക്കൾ ഇല്ലാതാവുകയാണെങ്കിൽ ഈ ലോകം മുഴവൻ ഇല്ലാതാകും," മോഹൻ ഭഗവത് പറഞ്ഞു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിൻഗാമികളായതിനാൽ ഇന്ത്യയിൽ ഒരു അഹിന്ദു പോലും ഉണ്ടായിരുന്നില്ലെന്ന് ആർഎസ്എസ് മേധാവി പറഞ്ഞിരുന്നു.

മോഹൻ ഭഗവത്
20 വര്‍ഷങ്ങള്‍ക്ക് ശേഷം നിതീഷിന് ആഭ്യന്തരം നഷ്ടമായി; വകുപ്പ് പിടിച്ചുവാങ്ങി ബിജെപി; പകരം ധനവകുപ്പ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com