ഇന്ത്യാ- പാക് സംഘർഷം അവസാനിപ്പിച്ചത് താനെന്ന യുസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശ വദം തള്ളി ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ. നടന്നത് സാമ്പത്തിയ യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ടൂറിസം സാധ്യതകളെ തകർത്ത് സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുവാനായിരുന്നു പാക്സ്ഥാൻ ഭീകരാക്രമണത്തിന്റെ ലക്ഷ്യം. പാകിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണത്തെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ നിലപാടിനെ ആണാവായുധ ഭീഷണികൊണ്ട് തടയാനാകില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
വെടിനിർത്തൽ കരാറിന് മുമ്പ് ഡൽഹിയും വാഷിംഗ്ടണും തമ്മിൽ നടന്ന ചർച്ചകളെക്കുറിച്ചുള്ള തന്റെ നേരിട്ടുള്ള അനുഭവം വിവരിച്ചാണ് വിദേശകാര്യമന്ത്രി ട്രംപിന്റെ അവകാശ വാദത്തെ തള്ളിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചപ്പോൾ താൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വ്യാപാരവും വെടിനിർത്തലും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പാകിസ്ഥാൻ ഇന്ത്യയിലേക്ക് വലിയ ആക്രമണം നടത്തുമെന്ന് അന്ന് പറഞ്ഞു. സംഭാഷണത്തിൽ പലകാര്യങ്ങളും ഇന്ത്യ അംഗീകരിച്ചില്ല. പക്ഷെ പ്രതികരിക്കുമെന്ന് മോദി പറഞ്ഞതായും ജയശങ്കർ വ്യക്തമാക്കി.
മെയ് 9 ന് നടന്ന പാക് ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം വളരെ വേഗത്തിൽ ശക്തമായി പ്രതികരിച്ചുവെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. പിന്നീട് നടന്ന സംഭാഷണം വിദേശകാര്യമന്ത്രിയുംമ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മിലായിരുന്നു. അതിനു ശേഷം പാക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ കാഷിഫ് അബ്ദുള്ള ഇന്ത്യയിൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയെ നേരിട്ട് വിളിച്ച് വെടിനിർത്തൽ ആവശ്യപ്പെടുകയായിരുന്നുവെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
നിരവധി വർഷങ്ങളായി പാകിസ്ഥാനിൽ നിന്ന് ഇന്ത്യ ഭീകരാക്രമണം നേരിട്ടിട്ടുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രധാന നട്ടെല്ലായിരുന്ന കശ്മീർ ടൂറിസത്തെ ഇല്ലാത്താക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പഹൽഗാം ഭീകരാക്രമണവും അതിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ ഭീകരതയ്ക്കെതിരെ ആഞ്ഞടിക്കാൻ ഇന്ത്യ തീരുമാനിച്ചു. പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. എസ് ജയശങ്കർ പറഞ്ഞു.
യുഎസ് പ്രസിഡന്റിന്റെ അവകാശവാദം പോലെ നയതന്ത്രവും വ്യാപാരവുമായി പരിസ്പരം ബന്ധപ്പെടുത്തിയിട്ടില്ലെന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ന്യൂസ് വീക്കിന്റെ സിഇഒ ദേവ് പ്രഗാദുമായുള്ള സംഭാഷണത്തിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം താന്‍ അവസാനിപ്പിച്ചു. എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
"ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാന്‍ ഒഴിവാക്കി. ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു. മോദി ഒരു ഗംഭീര മനുഷ്യനാണ്. കഴിഞ്ഞ രാത്രിയിലും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ഇന്ത്യയുമായി ഞങ്ങളൊരു വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞാന്‍ അവസാനിപ്പിച്ചു. സംഘര്‍ഷം തടയുന്നതില്‍, പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ മനുഷ്യനും (അസിം മുനീര്‍), ഇന്ത്യയുടെ ഭാഗത്തുനിന്ന് മോദിയും, മറ്റുള്ളവരും വലിയ സ്വാധീനം ചെലുത്തി. ഇരുവരും ആണവ രാജ്യങ്ങളാണ്, അവരത് ചെയ്യാന്‍ പോകുകയായിരുന്നു. ഞാനത് അവസാനിപ്പിച്ചു" -എന്നായിരുന്നു ട്രംപ് പറഞ്ഞത്.