‘വൃക്ഷ മാതാവ്’; പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക അന്തരിച്ചു

ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
‘വൃക്ഷ മാതാവ്’; പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക അന്തരിച്ചു
Published on

ബെംഗളൂരു: വൃക്ഷ മാതാവ് എന്ന് അറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക (114)അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നുവെന്നും ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. 1911 ജൂൺ 30 ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിക്കമ്മ ജനിച്ചത്.

‘വൃക്ഷ മാതാവ്’; പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക അന്തരിച്ചു
ശിവപ്രിയയുടെ മരണം: അണുബാധയേറ്റത് ആശുപത്രിയിൽ നിന്നല്ല, എസ്‌എടിക്ക് ക്ലീൻചിറ്റ്

കർണാടകയിലെ ഗ്രാമങ്ങളെ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതിന് പിന്നാലെയാണ് തിക്കമ്മ പ്രശ‌സ്തയായത്. ബെംഗളൂരു സൗത്തിന്റെ ഭാഗമായ രാമനഗര ജില്ലയിലെ ഹുളിക്കലിനും കുഡൂരിനും ഇടയിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് അവർക്ക് 'മരങ്ങളുടെ നിര' എന്നർഥം വരുന്ന 'സാലുമരദ' എന്ന പേര് ലഭിച്ചത്.

‘വൃക്ഷ മാതാവ്’; പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക അന്തരിച്ചു
നിതീഷ് കുമാറിൻ്റെ 'ഗെയിം ഓഫ് ത്രോൺസ്'; എക്കാലവും ബിഹാർ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്നത് എങ്ങനെ ?

2019 ലെ പത്മശ്രീ, ഹംപി സർവകലാശാലയിൽ നിന്നുള്ള നഡോജ അവാർഡ് (2010), നാഷണൽ സിറ്റിസൺ അവാർഡ് (1995), ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997) എന്നിവയുൾപ്പെടെ 12 പ്രധാന ബഹുമതികൾ തിക്കമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com