ബിഹാറിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സാമ്രാട്ട് ചൗധരി

ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.
Samrat Choudhary
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സാമ്രാട്ട് ചൗധരിSource: ANI
Published on
Updated on

പാറ്റ്‌ന: സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചരിത്രത്തിലാദ്യമായാണ് ബിഹാറിൽ ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുന്നത്. രാജ്യസഭാംഗമായതിന് പിന്നാലെ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവെച്ചതോടെയാണ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി പദവിയിലെത്തിയത്.

samrat choudhary
സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞാ ചെയ്യുന്നു Source: ANI

മുംഗറിലെ ലഖൻപുർ ഗ്രാമത്തിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് സാമ്രാട്ട് ചൗധരിയുടെ ജനനം. ഇദ്ദേഹത്തിൻ്റെ പിതാവ് ശകുനി ചൗധരി ആറുവട്ടം എംഎൽഎയും എംപിയുമായി പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് പാർവതി ദേവി താരാപുർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. ഇവരുടെ പാത പിന്തുടർന്നാണ് സാമ്രാട്ട് ചൗധരി രാഷ്‌ട്രീയത്തിലെത്തിയത്.

1999-ൽ റാബ്‌റിദേവി സർക്കാരിൽ കൃഷിവകുപ്പ് മന്ത്രിയായാണ് സാമ്രാട്ട് ചൗധരിയുടെ തുടക്കം. 2000-ലും 2010-ലും നിയമസഭാംഗമായ അദ്ദേഹം ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. 2014-ൽ ജെഡിയുവിലെത്തിയ സാമ്രാട്ട് ചൗധരി ജിതൻ റാം മാഞ്ചി സർക്കാരിലെ മന്ത്രിയായിരുന്നു. പിന്നീട് ബിജെപിയുടെ ഭാഗമായ സാമ്രാട്ട് ചൗധരി 2023 മാർച്ചിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അലങ്കരിച്ചിരുന്നു.

Samrat Choudhary
വനിതാ സംവരണ ബിൽ; ഇന്ത്യാ സഖ്യത്തിൻ്റെ നിർണായക യോഗം ഇന്ന്

2024-ൽ സാമ്രാട്ട് ചൗധരി നിതീഷ് കുമാർ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. ധനകാര്യം, ആരോഗ്യം, നഗരവികസനം, പഞ്ചായത്തിരാജ് തുടങ്ങിയ സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്തതിന് പിന്നാലെയാണ് ബിഹാറിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് സാമ്രാട്ട് ചൗധരി എത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com