സാന്‍ഫ്രാന്‍സിസ്‌കോ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ; നിലത്തിറക്കുമ്പോള്‍ ചെറു പ്രാണികള്‍ കയറാമെന്ന് എയര്‍ ഇന്ത്യ

പാറ്റയെ കണ്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു
സാന്‍ഫ്രാന്‍സിസ്‌കോ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ; നിലത്തിറക്കുമ്പോള്‍ ചെറു പ്രാണികള്‍ കയറാമെന്ന് എയര്‍ ഇന്ത്യ
Published on

എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റയില്‍ കണ്ടതില്‍ വിശദീകരണവുമായി കമ്പനി. വിമാനം നിലത്തിറക്കുമ്പോള്‍ ചെറുപ്രാണികള്‍ വിമാനത്തില്‍ കയറാമെന്നാണ് വിശദീകരണം. പാറ്റയെ കണ്ടയുടന്‍ യാത്രക്കാരെ സീറ്റ് മാറ്റിയിരുത്തി.

യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതില്‍ ഖേദം രേഖപ്പെടുത്തുന്നതായും എയര്‍ഇന്ത്യ പറഞ്ഞു. വിമാനം കൊല്‍ക്കത്തയിലിറക്കി പരിശോധന നടത്തി വൃത്തിയാക്കിയെന്നും എയര്‍ഇന്ത്യ അറിയിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് പാറ്റയെ കണ്ടത്. പാറ്റയെ കണ്ട സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ; നിലത്തിറക്കുമ്പോള്‍ ചെറു പ്രാണികള്‍ കയറാമെന്ന് എയര്‍ ഇന്ത്യ
ഓപ്പറേഷൻ മഹാദേവ്: കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനികളാണ്, കശ്‌മീരികളല്ല; റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

'സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്തവഴി മുംബൈയിലേക്ക് വരികയായിരുന്ന ഫ്‌ളൈറ്റിലാണ് സംഭവം നടന്നത്. നിര്‍ഭാഗ്യവശാല്‍ കൊല്‍ക്കത്തയിലേക്ക് എത്തുമ്പോള്‍, രണ്ട് യാത്രക്കാര്‍ക്ക് പാറ്റയുടെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കി. ഈ യാത്രക്കാരെ അതേ കാബിനിലെ മറ്റു സീറ്റുകളിലേക്ക് മാറിയിരുത്തുകയും ചെയ്തു,' എയര്‍ ഇന്ത്യ പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയ വേളയില്‍ തന്നെ വിമാനം വൃത്തിയാക്കിയെന്നും കൃത്യ സമയത്ത് തന്നെ മുംബൈയിലേക്ക് തിരിച്ചെന്നും കമ്പനി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com