ജയ്‌പൂർ: മലയാളി പെന്തക്കോസ്ത് വിശ്വാസികൾക്ക് നേരെ സംഘപരിവാർ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് സാരമായ പരിക്കേറ്റിറ്റുണ്ട്. ജയ്പൂരിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് ആരാധനാമധ്യേ അക്രമികൾ പാസ്റ്റർ ബോവസ് ഡാനിയേലിനെയും വിശ്വാസികളെയും അതിക്രൂരമായി ആക്രമിക്കുകയും ആരാധനയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്തതുവെന്നാണ് പരാതിയിൽ പറയുന്നത്.