സാരി മാറി സൽവാറായി, ഒപ്പം പാർട്ടിയും മാറി!: കോൺഗ്രസ് നിര്‍ത്തിയ സ്ഥാനാർത്ഥി ബിജെപി ചിഹ്നത്തിൽ എതിരില്ലാതെ ജയിച്ചു; ഞെട്ടിച്ച് രാജസ്ഥാനിലെ പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പ്

മുൻ കോൺഗ്രസ് എംഎൽഎ വാജിബ് അലിക്കൊപ്പം മുഖം മറച്ച് സാരി ധരിച്ചെത്തിയാണ് ബാതി കുമാരി ആദ്യം കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
Sari-to-Salwar Switch: Congress Pick Joins BJP Mid-Poll, Wins Brij Nagar Pradhan Post Unopposed in Rajasthan
Sari-to-Salwar Switch: Congress Pick Joins BJP Mid-Poll, Wins Brij Nagar Pradhan Post Unopposed in RajasthanNews Malayalam
Published on: 
Updated on: 

അൽവാർ: രാജസ്ഥാനിലെ ദീഗ് ജില്ലയിലുള്ള ബ്രിജ് നഗർ പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അപ്രതീക്ഷിത നാടകീയ സംഭവങ്ങള്‍. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ സ്ഥാനാർത്ഥിയെ പിന്തുണച്ചതോടെയാണ് വിചിത്രമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. കോൺഗ്രസ്, ബി.ജെ.പി, സ്വതന്ത്ര എന്നിങ്ങനെ മൂന്ന് പത്രികകൾ സമർപ്പിച്ച ബാതി കുമാരി എന്ന 28 കാരി ഒടുവിൽ കോൺഗ്രസ് സ്വതന്ത്ര പത്രികകൾ പിൻവലിച്ച് ബി.ജെ.പി ചിഹ്നത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വാർഡ് 14-ൽ നിന്ന് സ്വതന്ത്ര അംഗമായി വിജയിച്ചയാളാണ് ബാതി കുമാരി. 29 അംഗങ്ങളുള്ള പഞ്ചായത്ത് സമിതിയിൽ കോൺഗ്രസിന് 16 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ബി.ജെ.പിക്ക് നാല് അംഗങ്ങളും ഒമ്പത് സ്വതന്ത്രരുമാണുണ്ടായിരുന്നത്. എന്നിട്ടും സ്വന്തം പാർട്ടിയിലെ അംഗത്തിന് പകരം ഒരു സ്വതന്ത്ര അംഗത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് പാർട്ടിയിൽ തന്നെ പലരെയും അമ്പരപ്പിച്ചിരുന്നു.

Sari-to-Salwar Switch: Congress Pick Joins BJP Mid-Poll, Wins Brij Nagar Pradhan Post Unopposed in Rajasthan
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റു; മണിക്കൂറുകൾക്കുള്ളിൽ ഗ്രാമത്തിൽ സ്ഥാപിച്ച 50 തെരുവ് വിളക്കുകള്‍ അഴിച്ചുമാറ്റി സ്ഥാനാർത്ഥിയും സംഘവും

മുൻ കോൺഗ്രസ് എംഎൽഎ വാജിബ് അലിക്കൊപ്പം മുഖം മറച്ച് സാരി ധരിച്ചെത്തിയാണ് ബാതി കുമാരി ആദ്യം കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ അൽപ്പസമയത്തിന് ശേഷം, സംസ്ഥാന ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേഡത്തിനൊപ്പം സൽവാർ ധരിച്ച് വീണ്ടും മുഖം മറച്ചുകൊണ്ടെത്തി ബി.ജെ.പി സ്ഥാനാർത്ഥിയായും പത്രിക നൽകി. ഇതിനുപുറമെ സ്വതന്ത്രയായും ഒരു പത്രിക സമർപ്പിച്ചു. മറ്റാരും മത്സരിക്കാനില്ലാതിരുന്നതിനാൽ കോൺഗ്രസ് സ്വതന്ത്ര പത്രികകൾ പിൻവലിച്ചതോടെ ബാതി കുമാരി ബി.ജെ.പി പ്രതിനിധിയായി വിജയിക്കുകയായിരുന്നു.

ഫലം പ്രഖ്യാപിച്ചതോടെ തങ്ങളുടെ സ്ഥാനാർത്ഥി രഹസ്യമായി ബി.ജെ.പിയിലേക്ക് കൂറുമാറിയെന്ന് വ്യക്തമായതിന് പിന്നാലെ അവരെ തിരഞ്ഞെടുക്കാൻ മുൻകൈയെടുത്ത വാജിബ് അലി മണിക്കൂറുകൾക്കുള്ളിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗത്വം ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. ബിജെപി അധികാരവും പണവും ദുരുപയോഗം ചെയ്ത് സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയതാണെന്നും, വസ്ത്രം മാറ്റി നാടകീയമായാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങൾക്കൊപ്പം സാരി ധരിച്ചെത്തിയ സ്ഥാനാർത്ഥിയുടെ വസ്ത്രം മാറ്റിച്ച്, സ്റ്റേജ് നാടകം പോലെയാണ് സർക്കാർ തിരഞ്ഞെടുപ്പ് ജയിച്ചത് ഇതാണ് യഥാർത്ഥ 'വോട്ട് ചോരി'" എന്ന് വാജിബ് അലി കുറ്റപ്പെടുത്തി.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാതി കുമാരി ബി.ജെ.പി സ്ഥാനാർത്ഥിയായി പത്രിക നൽകി എതിരില്ലാതെ വിജയിച്ചത് പാർട്ടിയുടെ ഉജ്ജ്വല വിജയമാണെന്നും ബി.ജെ.പി ജില്ലാ അധ്യക്ഷൻ സതീഷ് ബൻസാൽ പ്രതികരിച്ചു. സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ വാജിബ് അലി മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sari-to-Salwar Switch: Congress Pick Joins BJP Mid-Poll, Wins Brij Nagar Pradhan Post Unopposed in Rajasthan
സോഷ്യല്‍ മീഡിയയില്‍ 21 ലക്ഷം ഫോളോവേഴ്‌സ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജ്യോത്സ്യന് കിട്ടിയത് വെറും 33 വോട്ട്; പരിഹാസവുമായി സോഷ്യൽ മീഡിയ