സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കണം: കേരള സർക്കാരിന് സുപ്രീം കോടതി നിർദേശം

മലപ്പുറം ജില്ലയിലെ ഗ്രാമത്തിൽ ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തെ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സുപ്രീം കോടതി
സുപ്രീം കോടതി Source: X /ANI
Published on
Updated on

ഡൽഹി: സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കാൻ കേരള സർക്കാരിനോട് സുപ്രീം കോടതി നിർദേശം. ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ എൽപി സ്കൂളുകളും രണ്ട് കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളുകളും സ്ഥാപിക്കണം. മലപ്പുറം ജില്ലയിലെ ഗ്രാമത്തിൽ ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തെ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സുപ്രീം കോടതി
''സൈന്യത്തിന് ചേർന്നതല്ല''; ഗുരുദ്വാരയില്‍ കയറാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി

വിദ്യാഭ്യാസ സൗകര്യമില്ലാത്ത പ്രദേശത്ത് സ്കൂൾ സ്ഥാപിക്കണമെന്ന കേരള ഹൈക്കോടതി നിർദ്ദേശം ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു . ഹൈക്കോടതിയുടെ ഉത്തരവ് "ന്യായീകരിക്കാവുന്നതും സാധുതയുള്ളതുമാണെന്ന് സുപ്രിം കോടതി പറഞ്ഞു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com