ഉത്തർ പ്രദേശിൽ ഒമ്പതു വയസുകാരിയെ സ്കൂളിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത് സ്കൂൾ മാനേജർ

തിരിച്ച് വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Social media
Published on
Updated on

ഉത്തർപ്രദേശിലെ ഡിയോറയിൽ സ്കൂൾ മാനേജർ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തു. ചില രേഖകൾ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് കുട്ടിയെ സ്കൂൾ ഓഫീസിലേക്ക് വരുത്തിയ ശേഷമായിരുന്നു അതിക്രമം.തിരിച്ച് വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് പെൺകുട്ടിയുടെ ബന്ധു ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയുടേയും മാതാപിതാക്കളുടേയും മൊഴിയെടുത്ത ശേഷം പെൺകുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ പൊലീസ് സംഭവസ്ഥലത്തും പരിശോധന നടത്തി.ശേഷം, രാത്രിയോടെ സ്കൂൾ മാനേജർ ശ്രാവൺ കുശ്വാഹയെ അറസ്റ്റ് ചെയ്തു.

പ്രതീകാത്മക ചിത്രം
അക്ബറിൻ്റേയും ടിപ്പുവിൻ്റേയും പേരുകൾക്കൊപ്പം മഹാൻ എന്നു ചേർക്കില്ല; വിവാദ പ്രസ്താവനയുമായി ആർഎസ്എസ് നേതാവ്

അന്വേഷണത്തിൽ സ്കൂളിന് രജിസ്ട്രേഷൻ ഇല്ലെന്നും പൊലീസ് കണ്ടെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com