

ബോളിവുഡ് താരങ്ങൾക്ക് സെക്യുരിറ്റി അഡ്വവൈസ് പുറത്തിറക്കി മുംബൈ പൊലീസ്. നടൻ ടൈഗർ ഷ്റോഫിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. പൊലീസ് നൽക്കുന്ന സുരക്ഷാ മൂൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരിചിതമല്ലാത്ത ആൾ കുട്ടങ്ങൾ ഒഴിവാക്കുക, ഭീഷണി ലഭിച്ചാൽ ഉടൻ പൊലീസിനെ അറിയിക്കുക, സിസിടിവി ഇല്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കുക തുടങ്ങിയ 7 നിർദ്ദേശങ്ങളാണ് പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.
ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നിരവധി ബോളിവുഡ് നടന്മാർക്ക് ഭീഷണി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ നടന്‍മാരുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് നിർദേശം നൽകിയതെന്നും പൊലീസ് വ്യക്തമാക്കി. താരതമ്യേനെ സുരക്ഷ കുറവുള്ള നടന്‍മാരെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ടൈഗർ ഷ്റോഫിന് നേരെ ആക്രമണം നടത്തിയ പ്രതി ആക്രമണത്തിന് മുമ്പ് അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ വസതികളിൽ നിരീക്ഷണം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.