ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം

ഉച്ചയ്ക്ക് 1.30 ഓടെ, സെക്ടർ 11 പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോൾ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ പുരൺ കുമാറിനെ കണ്ടെത്തുകയായിരുന്നു.
Puran Kumar, a senior Haryana IPS officer who died by suicide
Puran Kumar, a senior Haryana IPS officer who died by suicideSource; Social Media
Published on

ചത്തീസ്‌ഗഡ്; ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുരൺ കുമാർ ഐപിഎസിനെയാണ് ചണ്ഡീഗഢിലെ സെക്ടർ 11 ലെ തന്റെ വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയെന്ന നിഗമനത്തിലാണ് സഹപ്രവർത്തകർ.എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Puran Kumar, a senior Haryana IPS officer who died by suicide
"തെറ്റുപറ്റി, മാപ്പ് പറയാൻ ആഗ്രഹിക്കുന്നു"; ധർമസ്ഥല കേസിൽ വെളിപ്പെടുത്തലുമായി സുജാത ഭട്ട്

ഉച്ചയ്ക്ക് 1.30 ഓടെ, സെക്ടർ 11 പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോൾ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ പുരൺ കുമാറിനെ കണ്ടെത്തുകയായിരുന്നു. ചണ്ഡീഗഡ് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് കൻവർദീപ് കൗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് വിദഗ്ധരെത്തി സംഭവസ്ഥലം പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകളൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയില്ല.

2001 ബാച്ച് ഉദ്യോഗസ്ഥനായ പുരൺ കുമാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പോസ്റ്റിലാണ് ( എഡിജിപി) ചുമതല വഹിച്ചിരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥയായ അമൻ പി കുമാറാണ് ഭാര്യ.

Puran Kumar, a senior Haryana IPS officer who died by suicide
കൊളംബോ-ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷി ഇടിച്ചു, അപകടത്തെ തുടര്‍ന്ന് മടക്കയാത്ര റദ്ദാക്കി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com