അഡോബിയുടെ സിഇഒ സ്ഥാനത്ത് നിന്ന് ശന്തനു നാരായൺ പടിയിറങ്ങുന്നു

കമ്പനിയിൽ ഏറ്റവും കൂടുതൽ കാലം സിഇഒ പദവി വഹിച്ച വ്യക്തി
ശന്തനു നാരായൺ
ശന്തനു നാരായൺ
Published on
Updated on

വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സോഫ്റ്റ് വെയർ കമ്പനികളിലൊന്നായ അഡോബിയുടെ സിഇഒ ശന്തനു നാരായൺ സ്ഥാനമൊഴിയുന്നു. കമ്പനിയിൽ ഏറ്റവും കൂടുതൽ കാലം സിഇഒ പദവി വഹിച്ച ആളാണ് അദ്ദേഹം.

പുതിയ സിഇഒ നിയമിയ്ക്കപ്പെടുന്നതു വരെ പദവിയിൽ തുടരുമെന്നും തുടർന്ന് പുതിയ നേതൃത്വത്തെ പിന്തുണക്കുന്നതിനായി അദ്ദേഹം പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ സിഇഒയെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക സെർച്ച് കമ്മിറ്റിക്ക് കമ്പനി രൂപം നൽകിയിട്ടുണ്ട്.

കഴിഞ്ഞ 18 വർഷമായി അഡോബിയുടെ പരിവർത്തനത്തിൽ മുഖ്യ പങ്ക് വഹിക്കുകയും എഐ കാഘഘട്ടത്തിൽ ആഗോളതലത്തിൽ കമ്പനിക്ക് പ്രത്യേക സ്ഥാനം നേടി കൊടുക്കുകയും ചെയ്ത ആളാണ് ശന്തനു എന്ന് അഡോബി സ്വതന്ത്ര ഡയറക്ടർ ഫ്രാങ്ക് കാൽഡെറോനി പറഞ്ഞു.

ശന്തനു നാരായൺ
'ആരും ജോലി നൽകില്ല': ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്ത്രീകളുടെ തൊഴിലിനെ ബാധിക്കുമെന്ന് സുപ്രീം കോടതി

വ്യാഴാഴ്ചയാണ് സിഇഒ സ്ഥാനമൊഴിയുന്നതിനുള്ള തീരുമാനം ശന്തനു അറിയിച്ചത്. 2007ൽ ആണ് അദ്ദേഹം അഡോബിയുടെ സിഇഒ പദവിയിലെത്തിയത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കമ്പനി സോഫ്റ്റ്‌വെയർ വിൽക്കുന്ന കമ്പനിയിൽ നിന്ന് സബ്സ്ക്രിപിഷൻ അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് പ്ലാറ്റ്ഫോമിന് രൂപം നൽകുകയും സേവനങ്ങൾ ഡിജിറ്റൽ മീഡിയ, ക്രിയേറ്റീവ് ടൂളുകൾ തുടങ്ങിയവയിലേക്ക് വിപുലപ്പെടുത്തുകയുമായിരുന്നു. ഫോട്ടോ ഷോപ്പ്, അക്രോബാറ്റ്, ക്രിയേറ്റീവ് ക്ലൗഡ് തുടങ്ങിയവയെല്ലാം അഡോബിയുടെ ഏറെ പ്രചാരം ലഭിച്ച സേവനങ്ങളാണ്.

ശന്തനു നാരായൺ
ഗ്രാമീണ മേഖലയിൽ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമായി വർധിപ്പിച്ചു
News Malayalam 24x7
newsmalayalam.com