

ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കെഡെയെക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്. സമീര്‍ വാങ്കഡെ പൊതുജനങ്ങളുടെ പരിഹാസത്തിനും വിമര്‍ശനത്തിനും നേരത്തെ തന്നെ വിധേയനായിരുന്നുന്നയാളാണെന്നും മാനനഷ്ട കേസ് നിലനില്‍ക്കില്ലെന്നുമാണ് വിമര്‍ശനം.
ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഷോയില്‍ തന്നെ പരിഹസിച്ചതായി ആരോപിക്കപ്പെടുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ നല്‍കിയ മാനനഷ്ടക്കേസിനുള്ള മറുപടിയായാണ് റെഡ് ചില്ലീസ് ഇക്കാര്യം പറഞ്ഞത്. പരമ്പര ആക്ഷേപഹാസ്യത്തിന്റെയും പാരഡിയുടെയും സ്വഭാവത്തിലാണെന്നും അത് മാനനഷ്ടമായി കണക്കാക്കില്ലെന്നും റെഡ് ചില്ലീസ് കോടതിയെ അറിയിച്ചു.
രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ ആക്ഷേപഹാസ്യത്തിന്റെ പേരില്‍ പരിഹസിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സമീര്‍ വാങ്കഡെ പറഞ്ഞത്. ലഹരി വിരുദ്ധ ഏജന്‍സികളെ തെറ്റായാണ് സീരിസില്‍ കാണിച്ചിരിക്കുന്നതെന്നും സമീര്‍ വാങ്കഡെ നേരത്തെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഈ വിഷയത്തിന്റെ പേരില്‍ വിദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ തന്റെ കുടുംബത്തെ വരെ ട്രോളുന്ന സാഹചര്യമുണ്ടായെന്നും അതുകൊണ്ട് അവരുടെ അഭിമാനത്തിന് കൂടി ക്ഷതമേല്‍ക്കുന്ന സാഹചര്യമുണ്ടായതിനാലാണ് താന്‍ കോടതിയെ സമീപിച്ചതെന്നും സമീര്‍ വാങ്കഡെ പറഞ്ഞിരുന്നു.
ആര്യന്‍ ഖാന്റെ സംവിധാന അരങ്ങേറ്റമാണ് ബാഡ്സ് ഓഫ് ബോളിവുഡ്. ഗൗരി ഖാന്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. താരങ്ങള്‍, താരങ്ങളുടെ പിറവി, സിനിമാ മേഖലയിലെ കഥകള്‍, ആഘോഷങ്ങള്‍, റൂമറുകള്‍ അതിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്നിങ്ങനെ ആക്ഷേപ ഹാസ്യമാണ് സീരീസ് പറഞ്ഞുവെക്കുന്നത്.