യുപിഎ കാലത്ത് ബിജെപി ചെയ്തപോലെയാണ് ഇപ്പോള്‍ ഇന്‍ഡ്യ സഖ്യം, പാര്‍ലമെന്റിലെ ഉത്തരവാദിത്തം മറക്കുന്നു; പ്രതിപക്ഷത്തിനെതിരെ ശശി തരൂര്‍

''സര്‍ക്കാരിനെ ചര്‍ച്ചയിലൂടെ വെല്ലുവിളിക്കുന്നതിന് പകരം പാര്‍ലമെന്റ് തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്''
യുപിഎ കാലത്ത് ബിജെപി ചെയ്തപോലെയാണ് ഇപ്പോള്‍ ഇന്‍ഡ്യ സഖ്യം, പാര്‍ലമെന്റിലെ ഉത്തരവാദിത്തം മറക്കുന്നു; പ്രതിപക്ഷത്തിനെതിരെ ശശി തരൂര്‍
Published on
Updated on

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഉത്തരവാദിത്തം മറന്ന് പെരുമാറുന്നുവെന്ന് ശശി തരൂര്‍ എംപി. ഇന്‍ഡ്യ സഖ്യം പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ചോദ്യോത്തര വേളകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നില്ല. പ്രതിപക്ഷത്തിന് തന്നെയാണ് ഇത് നഷ്ടമുണ്ടാക്കുകയെന്നും ശശി തരൂര്‍ പ്രതികരിച്ചു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

യുപിഎ കാലത്ത് ബിജെപി പെരുമാറുന്നത് പോലെയാണ് ഇപ്പോള്‍ ഇന്‍ഡ്യ സഖ്യം പെരുമാറുന്നത്. പ്രധാനമന്ത്രി സഭയില്‍ എത്താത്തത് അടക്കമുള്ള വിഷയങ്ങളും തരൂര്‍ വിമര്‍ശനമായി ഉന്നയിക്കുന്നു. കൂടിയാലോചനകളും ചര്‍ച്ചകളും ഇല്ലാതെ ധൃതി പിടിച്ച് ബില്ലുകള്‍ പാസാക്കുകയാണെന്നും തരൂര്‍ വിമര്‍ശിച്ചു.

'പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ഒരു പുതിയ കാര്യമല്ല. തടസപ്പെടുത്തുക എന്നത് സ്ഥാപന വല്‍ക്കരിക്കപ്പെടുന്നു. രണ്ട് ഭാഗത്തുള്ളവരും അവര്‍ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടിയാണ് തര്‍ക്കിക്കുന്നത്. യുപിഎ കാലത്ത് ബിജെപി 15ാം ലോകസഭയുടെ പ്രതിഷേധിക്കാനുള്ള 68 ശതമാനം സമയവും നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഒരു ദയയുമില്ലാതെയാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയത്. ഇപ്പോള്‍ ഇന്ത്യ സഖ്യവും അത് തന്നെയാണ് ചെയ്യുന്നത്,' ശശി തരൂര്‍ പറഞ്ഞു.

യുപിഎ കാലത്ത് ബിജെപി ചെയ്തപോലെയാണ് ഇപ്പോള്‍ ഇന്‍ഡ്യ സഖ്യം, പാര്‍ലമെന്റിലെ ഉത്തരവാദിത്തം മറക്കുന്നു; പ്രതിപക്ഷത്തിനെതിരെ ശശി തരൂര്‍
ഡല്‍ഹിയില്‍ വ്യാഴാഴ്ച രാവിലെ മാത്രം റദ്ദാക്കിയത് 30 ഇൻഡിഗോ വിമാന സര്‍വീസുകള്‍; വിമാനത്താവളങ്ങളില്‍ കുടുങ്ങി ആയിരക്കണക്കിന് യാത്രക്കാര്‍

പ്രതിപക്ഷം ഉത്തരവാദിത്തം മറന്ന് പെരുമാറുകയാണ്. സര്‍ക്കാരിനെ ചര്‍ച്ചയിലൂടെ വെല്ലുവിളിക്കുന്നതിന് പകരം പാര്‍ലമെന്റ് തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്. മന്ത്രിമാരില്‍ നിന്ന് വിവരങ്ങള്‍ തേടുന്ന ചോദ്യോത്തര വേള, ശൂന്യ വേള, അടിയന്തര വിഷയങ്ങള്‍ ഉന്നയിക്കേണ്ട റൂള്‍ 377 സര്‍ക്കാര്‍ ബില്ലുകള്‍ക്ക് മേല്‍ കാഴ്ചപ്പാട് വ്യക്തമാക്കാനുള്ള സാധ്യത എന്നിവയെല്ലാം ഇതിലൂടെ തടസപ്പെടുന്നു. ഇതില്‍ ഇരുപക്ഷവും കുറ്റക്കാരാണെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നുണ്ട്.

കൂട്ടായ ഒരു മാറ്റമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും 16.5 വര്‍ഷമായുള്ള തന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇങ്ങനെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന കാര്യത്തില്‍ ഇരുപക്ഷത്തിനെതിരെയും താന്‍ സംസാരിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

യുപിഎ കാലത്ത് ബിജെപി ചെയ്തപോലെയാണ് ഇപ്പോള്‍ ഇന്‍ഡ്യ സഖ്യം, പാര്‍ലമെന്റിലെ ഉത്തരവാദിത്തം മറക്കുന്നു; പ്രതിപക്ഷത്തിനെതിരെ ശശി തരൂര്‍
സ്പെഷ്യൽ അത്താഴവിരുന്ന്, ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി, എണ്ണ-ആയുധ വിൽപ്പന... പുടിൻ്റെ ഇന്ത്യാ സന്ദർശനം സംബന്ധിച്ച 10 നിർണായക വിവരങ്ങൾ ഇതാ..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com