ആറ് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും; 11 മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ

തമിഴ് ഭാഷയോടുള്ള സ്‌നേഹം ഇന്ത്യയേയും മലേഷ്യയേയും ബന്ധിപ്പിക്കുന്നുവെന്നും മോദി
ആറ് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും; 11 മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ
Image: X
Published on
Updated on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യ സന്ദര്‍ശനത്തില്‍ ആറ് സുപ്രധാന കരാറുകളില്‍ ധാരണയായി. പതിനൊന്ന് മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തമാക്കാന്‍ ധാരണയായി. പ്രതിരോധം, സാങ്കേതിക വിദ്യ, ആരോഗ്യം, ഭക്ഷ്യസുരക്ഷ മേഖലകളിലാണ് കരാറുകള്‍ ഒപ്പിട്ടത്.

ഭീകരാവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ചു പോരാടുമെന്ന് സംയുക്ത പ്രസ്താവനയില്‍ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അഭിനന്ദിച്ചു. തമിഴ് ഭാഷയോടുള്ള സ്‌നേഹം ഇന്ത്യയേയും മലേഷ്യയേയും ബന്ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

ആറ് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും; 11 മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ
മേഘാലയയിലെ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 27 പേര്‍; അനധികൃത ഖനനങ്ങള്‍ തടഞ്ഞ് ജില്ലാ ഭരണകൂടം

മലേഷ്യയുടെ വിദ്യാഭ്യാസം, മാധ്യമങ്ങള്‍, സാംസ്‌കാരിക ജീവിതം എന്നിവയില്‍ തമിഴിന്റെ ശക്തമായ സാന്നിധ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നായിരുന്നു സംയുക്ത പത്രക്കുറിപ്പില്‍ മോദിയുടെ വാക്കുകള്‍.

കഴിഞ്ഞ വര്‍ഷം ആസിയാന്‍ ഉച്ചകോടിക്ക് മലേഷ്യയില്‍ എത്താന്‍ സാധിക്കാത്തതും മോദി ഓര്‍മിപ്പിച്ചു. എത്രയും പെട്ടെന്ന് മലേഷ്യയില്‍ വരുമെന്ന് അന്ന് തന്റെ സുഹൃത്തിന് നല്‍കിയ വാക്ക് നല്‍കിയിരുന്നു. 2026 ലെ വിദേശ സന്ദര്‍ശനത്തില്‍ ആ വാക്ക് പാലിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ സുഹൃത്ത് എന്നണ് മോദി അഭിസംബോധന ചെയ്തത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി മലേഷ്യയിലെത്തിയത്. സുരക്ഷാ മേഖലയില്‍, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍, സമുദ്ര സുരക്ഷ എന്നിവയിലെ സഹകരണം ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തും. പ്രതിരോധ സഹകരണം കൂടുതല്‍ സമഗ്രമാക്കാനും ധാരണയായി.

നിര്‍മിതബുദ്ധി, സാങ്കേതിക വിദ്യ, അര്‍ധചാലകം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com