കർണാടകയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു

ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടവരായിരുന്നു ട്രാക്ടറിൽ ഉണ്ടായിരുന്നത്
കർണാടകയിൽ  ട്രാക്ടർ മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
Published on
Updated on

ബെംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിൽ ട്രാക്ടർ മറിഞ്ഞുണ്ടായ ആപകടത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. ക്ഷേത്രദർശനത്തിന് പോയവർ സഞ്ചരിച്ച ട്രാക്ടറാണ് ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കർണാടകയിൽ  ട്രാക്ടർ മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു
"ഭോജ്‌ശാല ക്ഷേത്രമാണ്"; നിർണായക ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി

റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. ഒരു കുട്ടിയുൾപ്പെടെ മരിച്ച ആറുപേരും ഒരു കുടംബത്തിലെ അംഗങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടവരായിരുന്നു ട്രാക്ടറിൽ ഉണ്ടായിരുന്നത്.

News Malayalam 24x7
newsmalayalam.com