കർണാടകയിൽ കൂട്ടക്കൊല; ആറുപേരെ വെടിവച്ച് കൊലപ്പെടുത്തി

ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു
കർണാടകയിൽ കൂട്ടക്കൊല; ആറുപേരെ വെടിവച്ച് കൊലപ്പെടുത്തി
Published on: 
Updated on: 

കർണാടകയിലെ വിജയപുര ജില്ലയിൽ കൂട്ടക്കൊല. ആറ് പേരെ വെടിവച്ച് കൊന്നു. ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ ആറുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയപുര ജില്ലയിലെ ഗോവിന്ദപുരത്ത് 25 ഏക്കർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലും കൂട്ടക്കൊലയിലും കലാശിച്ചത്.

കർണാടകയിൽ കൂട്ടക്കൊല; ആറുപേരെ വെടിവച്ച് കൊലപ്പെടുത്തി
ആവശ്യങ്ങളിലുറച്ച് സിദ്ധരാമയ്യ, വിട്ടുവീഴ്ചയില്ലാതെ ഡി.കെ ക്യാംപും; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

ഗോവിന്ദപുര ഗ്രാമത്തിലെ നിരാളെ എന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരിൽ അഞ്ചു പേർ.കരിമ്പ് വെട്ടാൻ ഉപയോഗിക്കുന്ന വാളുകൊണ്ട് ആക്രമിച്ച ശേഷമാണ് വെടിയുതിർത്തത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗോൾഗി എന്ന ഈ കുടുംബം നോക്കിവച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് നീരാളെ കുടുംബം കരസ്ഥമാക്കിയതാണ് തർക്കത്തിന് കാരണം

News Malayalam 24x7
newsmalayalam.com