ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ സംഭവം: അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അഭിഭാഷകൻ രാകേഷ് കിഷോർ
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അഭിഭാഷകൻ രാകേഷ് കിഷോർSource: News Malayalam 24x7
Published on

ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി. ബാർ അസോസിയേഷൻ നൽകിയ അപേക്ഷ പ്രകാരമാണ് അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണി അനുമതി നൽകിയത്. ആക്രമണത്തിന് ശേഷവും രാകേഷ് കോടതിയലക്ഷ്യ പ്രസ്താവനകൾ തുടർന്നു എന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.

ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലത് എന്നാണ് കോടതിയുടെ നിരീക്ഷണം. കോടതി നടപടി ആരംഭിച്ചാൽ ഇത്തരക്കാർക്ക് വീണ്ടും വാർത്ത പ്രാധാന്യം ലഭിക്കുക മാത്രമാണ് നടക്കുകയെന്നും സുപ്രീം കോടതി പറഞ്ഞു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ്ങാണ് ഇക്കാര്യം ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചത്.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, അഭിഭാഷകൻ രാകേഷ് കിഷോർ
"പിന്നാക്ക ജാതിയല്ല"; ജാതി സര്‍വേയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് ഇന്‍ഫോസിസ് സ്ഥാപകരായ സുധ-നാരായണ മൂര്‍ത്തി ദമ്പതികള്‍

കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നു ബി.ആര്‍. ഗവായ്ക്ക് നേരെ കോടതി മുറിക്കുള്ളില്‍ അതിക്രമ ശ്രമമുണ്ടായത്. മുദ്രാവാക്യവുമായി എത്തിയ ആളാണ് ഡയസിന് നേരെയെത്തി ചീഫ് ജസ്റ്റിനെതിരെ അതിക്രമം നടത്തിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. സനാതന ധര്‍മക്കെതിരായ അനാദരവ് ഇന്ത്യ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇയാള്‍ ഡയസിനടുത്തേക്ക് നീങ്ങിയത്. അതിക്രമ ശ്രമം നടത്തുമ്പോള്‍ ഇയാള്‍ അഭിഭാഷക വേഷമായിരുന്നു ധരിച്ചിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com