
ഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിൽ നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിക്കാൻ അനുമതി നൽകി സുപ്രീം കോടതി. നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ആക്ഷൻ കൗൺസിലിന്റെ ആവശ്യത്തോട് സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി. ഓഗസ്റ്റ് പതിനാലിന് കേസ് വീണ്ടും പരിഗണിക്കും.
നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുക ആണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടുണ്ടോയെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് വധശിക്ഷ നീട്ടിവച്ചെന്നു ആക്ഷൻ കൗൺസിൽ മറുപടി നൽകി. ഓഗസ്റ്റ് പതിനാലിന് കേസ് വീണ്ടും പരിഗണിക്കും.
നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്നാണ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും, രണ്ടുപേര്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിലുള്ള സംഘത്തെ നിയോഗിക്കാണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്.