ദീപാവലി കളർ ഫുൾ ആക്കാം; ഡൽഹിയിൽ അംഗീകൃത ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി

ദീപാവലി പ്രമാണിച്ച് ഡൽഹി-എൻസിആറിൽ അം​ഗീകൃത ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീംകോടതി ഉപാധികളോടെ അനുമതി നൽകി.
Supreme Court grants permission to use approved 'green' firecrackers in Delhi
ഡൽഹിയിൽ അംഗീകൃത ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി
Published on: 
Updated on: 

ഡൽഹി: ദീപാവലി പ്രമാണിച്ച് ഡൽഹി-എൻസിആറിൽ അം​ഗീകൃത ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീംകോടതി അനുമതി നൽകി. നവംബർ ഏഴ്, എട്ട് തീയതികളിൽ മാത്രമാണ് ഉപാധികളോടെ അനുമതിയുള്ളത്. ഈ തീയതികളിൽ രാവിലെ ആറ് മുതൽ ഏഴ് വരെയും, രാത്രി എട്ട് മുതൽ പത്ത് വരെയും മാത്രമേ പടക്കം പൊട്ടിക്കാൻ അനുവാദമുള്ളൂ. ഈ നിയന്ത്രിത സമയത്തിന് പുറത്ത് പടക്കം പൊട്ടിക്കുന്നത് കർശനമായി തടയാൻ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നവംബർ ഒൻപത് മുതൽ പടക്കങ്ങൾക്കുള്ള പൂർണ നിരോധനം വീണ്ടും നിലവിൽ വരും. കഴിഞ്ഞ വർഷം ഒക്ടോബർ 15ന് പുറപ്പെടുവിച്ച ഉത്തരവിലെ അതേ മാർ​ഗനിർദേശങ്ങൾ പാലിച്ചാണ് ഇത്തവണയും അനുമതി നൽകിയിട്ടുള്ളത്.

Supreme Court grants permission to use approved 'green' firecrackers in Delhi
അര്‍ണാബിനു ശേഷം മുരാസു ചുഴലിക്കാറ്റ്; കേരളത്തിലും മഴ മുന്നറിയിപ്പ്

ആശുപത്രികൾ, നഴ്സിങ് ഹോമുകൾ,ആരോഗ്യ കേന്ദ്രങ്ങൾ, വയോജന മന്ദിരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 300 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. ഇത്തരം പ്രദേശങ്ങൾ നോ-ക്രാക്കർ സോണുകൾ ആയി മുൻകൂട്ടി അടയാളപ്പെടുത്താനും പൊതുജനങ്ങളെ അറിയിക്കാനും ഉത്തരവിൽ പറയുന്നു.

നവംബർ എട്ടാം തീയതിയാണ് രാജ്യത്ത് ദീപാവലി ആഘോഷിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരമ്പരാഗത ദീപാവലി ആഘോഷങ്ങളുടെ പ്രധാന ദിവസമായ ലക്ഷ്മി പൂജ നടക്കുന്നത് നവംബർ എട്ടിനാണ്. ഈ ദിവസം വീടുകളിൽ വിളക്കുകൾ തെളിയിക്കുകയും മധുരം പങ്കുവെക്കുകയും ചെയ്യും.

Supreme Court grants permission to use approved 'green' firecrackers in Delhi
ആറുവയസ്സുകാരിയെ മൂന്നാം ക്ലാസുകാരൻ ക്രൂരമായി ഉപദ്രവിച്ചു: ആക്രമിച്ച കുട്ടിക്ക് മനഃശാസ്ത്ര പരിശോധന, സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍