ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ്

രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം. ഒക്ടോബര്‍ ഏഴിന് ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ്
Published on

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പൊലീസിന് സുപ്രീം കോടതി നോട്ടീസ്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ എന്നിവരുടെ യുഎപിഎ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ഡല്‍ഹി പൊലീസിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ജസ്റ്റിസ് അരവിന്ദ് കുമാര്‍, എന്‍വി അഞ്ജാരിയ എന്നിവരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണം. ഒക്ടോബര്‍ ഏഴിന് ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തിനും ഡല്‍ഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ്
'എന്നെ എതിര്‍ക്കുന്നവര്‍ക്ക് ഐക്യത്തിന്റെ സന്ദേശം മറുപടിയായി നല്‍കുന്നു'; മൈസൂരു ദസറയ്ക്ക് തുടക്കം കുറിച്ച് ബാനു മുഷ്താഖ്

ഉമര്‍ ഖാലിദ് ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെ ഒന്‍പത് വിദ്യാര്‍ഥി ആക്ടിവിസ്റ്റുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും പുറമെ, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്‌മാന്‍, അത്തര്‍ ഖാന്‍, അബ്ദുള്‍ ഖാലിദ് സൈഫി, ഷാദാബ് അഹ്‌മ്മദ് എന്നിവര്‍ക്കാണ് സെപ്തംബര്‍ രണ്ടിന് ജാമ്യം നിഷേധിച്ചത്.

എന്നാല്‍ സെപ്തംബര്‍ രണ്ടിന് തസ്ലീം അഹമ്മദ് എന്ന ആക്ടിവിസ്റ്റിന്റെ ജാമ്യാപേക്ഷ നിരസിച്ചത് മറ്റൊരു ഹൈക്കോടതിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com