ഇതിനെ വൈകാരികമായി വിഷയമാക്കേണ്ടതില്ല; കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി

കോക്രോച്ച് പരാമര്‍ശത്തില്‍ ചീഫ് ജസ്റ്റിസ് വിശദീകരണം നല്‍കിയിട്ടും അത് ദുരുപയോഗം ചെയ്യുന്നു എന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഇതിനെ വൈകാരികമായി വിഷയമാക്കേണ്ടതില്ല; കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി
Published on
Updated on

ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തെ വൈകാരികമായി കാണേണ്ടതില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യപ്പെട്ട അഭിഭാഷകനോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അഭിഭാഷകനായ എന്‍.കെ. ഗോസാമിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി യഥാസമയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കോക്രോച്ച് പരാമര്‍ശത്തില്‍ ചീഫ് ജസ്റ്റിസ് വിശദീകരണം നല്‍കിയിട്ടും അത് ദുരുപയോഗം ചെയ്യുന്നു എന്നാണ് ഹര്‍ജിക്കാരന്റെ വാദം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്‍പാകെയാണ് ഹര്‍ജി പരാമര്‍ശിച്ചത്. ഇതിന് മറുപടിയായാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ഇതിനെ വൈകാരികമായി വിഷയമാക്കേണ്ടതില്ല; കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി
ഐടിഐ പാസായതിന് പിന്നാലെ ജൈവകൃഷിയിലേക്ക്; 23 ദിവസത്തിനുള്ളിൽ 1.5 ലക്ഷം രൂപ സമ്പാദിച്ച് യുപി സ്വദേശി

അതേസമയം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന സൂചന നല്‍കി കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തെത്തി. ആക്ഷേപഹാസ്യം എന്ന രീതിയില്‍ ആരംഭിച്ച അക്കൗണ്ട്, ഇനി യുവാക്കള്‍ നയിക്കുന്ന മുന്നേറ്റമായി തുടരുമെന്നാണ് അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കിയത്. രാജ്യത്ത് യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ജനങ്ങളോട് മറുപടി പറയാന്‍ സര്‍ക്കാരിനെ ബാധ്യസ്ഥരാക്കുമെന്നും സിജെപി വാഗ്ദാനം ചെയ്തു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പരാമര്‍ശത്തില്‍ പ്രകോപിതനായി ആരംഭിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി, ഇനി യുവാക്കള്‍ നയിക്കുന്ന മുന്നേറ്റമായി തുടരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ വ്യക്തമാക്കി. സിജെപി നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് അഭിജിത് നിലപാട് വ്യക്തമാക്കിയത്.

ഇതിനെ വൈകാരികമായി വിഷയമാക്കേണ്ടതില്ല; കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി
അമ്മയുടെ മുറിച്ചുമാറ്റിയ കൈയുമായി ജവാന്‍ കമ്മീഷണര്‍ ഓഫീസില്‍; ചികിത്സാ പിഴവെന്ന് ആരോപണം

യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി യുവാക്കളുടെ ശബ്ദമാകും. സര്‍ക്കാരിനെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാക്കും. വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ജനത മികച്ചത് അര്‍ഹിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിലേക്ക് മാറാതെ വിഷയങ്ങള്‍ ക്രിയാത്മമായി ഉന്നയിക്കും. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയിലൂന്നിയാകും നിലപാടുകളെന്നും സിജെപി നിലപാട് അറിയിച്ചു.

News Malayalam 24x7
newsmalayalam.com