സുപ്രീം കോടതി
Supreme court Source :ഫയൽ ചിത്രം

പഹൽഗാം ഭീകരാക്രമണം പോലുള്ള സംഭവങ്ങൾ അവഗണിക്കാൻ കഴിയില്ല; ജമ്മുകശ്മീരിൻ്റെ സംസ്ഥാന പദവി സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി

ജമ്മു കശ്മീരില്‍ പ്രത്യേക സാഹചര്യങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു. നിലവിലെ ഉത്തരവ് കോടതിസ്റ്റേ ചെയ്തില്ല. ഹര്‍ജികള്‍ എട്ടാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
Published on

ഡൽഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ സ്റ്റേ ഇല്ലെന്ന് സുപ്രിംകോടതി. ജമ്മു കശ്മീരിലെ യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കണം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സംഭവിച്ചത് അവഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജമ്മു കശ്മീരില്‍ പ്രത്യേക സാഹചര്യങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന്‍റെ മറുപടിതേടിയ കേടതി ഹര്‍ജികള്‍ എട്ടാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

പ്രത്യേക പദവി പുനസ്ഥാപിക്കാത്തത് പൗരന്മാരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടി. കോളേജ് അധ്യാപകൻ സഹൂർ അഹമ്മദ് ഭട്ട്, ആക്ടിവിസ്റ്റ് ഖുർഷിദ് അഹമ്മദ് മാലിക് എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ( ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കൽ) സംബന്ധിച്ച കേസിലാണ് ഒന്നിലധികം ഹർജികൾ സമർപ്പിച്ചിരിക്കുന്നത് .

സുപ്രീം കോടതി
"എണ്ണമറ്റ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍" ; 'വിഭജന ഭീതി ദിന' സന്ദേശവുമായി പ്രധാനമന്ത്രി

ജമ്മു കശ്മീരിന് സമയബന്ധിതമായി സംസ്ഥാന പദവി തിരികെ നൽകാത്തത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഫെഡറലിസം എന്ന ആശയത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. സമയബന്ധിതമായി സംസ്ഥാന പദവി തിരികെ നൽകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ ഹർജി. 2023 ഡിസംബർ 11-ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ പരിഗണിക്കവേ, ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

ജമ്മു കശ്‌മീരിന് പ്രത്യേക ഭരണഘടന പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ആറ് വർഷം പിന്നിടുന്നു. ചൊവ്വാഴ്‌ച. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രത്തിൻ്റെ നീക്കം, 2023 ഡിസംബർ 11-ന് ഭരണഘടന സാധുത ചൂണ്ടക്കാട്ടി സുപ്രീം കോടതി ശരിവച്ചു. അതേസമയം, 2024 സെപ്റ്റംബറോടെ ജമ്മു കശ്‌മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും എത്രയും വേഗം പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കാനും കോടതി നിർദേശിച്ചിരുന്നു. 10 വർഷത്തിന് ശേഷം 2024 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 1 വരെ ജമ്മു കശ്മീരിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പും സമാധാനപരമായാണ് നടന്നതെന്നും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

News Malayalam 24x7
newsmalayalam.com