
കരൂർ: വിജയ് നടത്തിയ ടിവികെ റാലിക്ക് തുറന്ന വേദി അനുവദിക്കാമെന്ന നിർദേശം ടിവികെ സംഘാടകർ അംഗീകരിച്ചില്ലെന്ന വിമർശനവുമായി പൊലീസ്. പേര് വെളിപ്പെടുത്താതെ തമിഴ്‌നാട് പൊലീസിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ദേശീയ മാധ്യമമായ ദി ഹിന്ദുവിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിപാടി നടന്ന സ്ഥലത്ത് ഒരുക്കിയിരുന്നില്ല. ആളുകള്‍ നടൻ വിജയ്‌യുടെ വാഹനത്തിനൊപ്പം നടന്ന് തളർന്നിരുന്നു. സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായാണ് പരിപാടിക്ക് എത്തിയിരുന്നത് എന്നും മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.