വൃദ്ധരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ പണി കിട്ടും! സർക്കാർ ജീവനക്കാരുടെ 10% സാലറി കട്ട് ചെയ്യാൻ തെലങ്കാന സർക്കാർ

വരുന്ന ബജറ്റ് സമ്മേളനത്തിൽ സർക്കാർ നിയമം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വ്യക്തമാക്കി
വൃദ്ധരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ 
പണി കിട്ടും! സർക്കാർ ജീവനക്കാരുടെ 10% സാലറി കട്ട് ചെയ്യാൻ തെലങ്കാന സർക്കാർ
Source: Freepik
Published on
Updated on

വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ പുതിയ നിയമം കൊണ്ടുവരാൻ തെലങ്കാന സർക്കാർ. മാതാപിതാക്കളെ അവഗണിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൻ്റെ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ കുറയ്ക്കുന്നതിനും തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ. വരുന്ന ബജറ്റ് സമ്മേളനത്തിൽ സർക്കാർ നിയമം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി വ്യക്തമാക്കി.

മക്കൾക്കെതിരെ പ്രായമായ മാതാപിതാക്കൾ നൽകുന്ന പരാതികൾ ഗൗരവമുള്ള വിഷയമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാർക്കായി സർക്കാർ 'പ്രണാം' എന്ന പേരിൽ പകൽ പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി നീക്കി വച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2026-2027 ലെ ബജറ്റ് നിർദ്ദേശങ്ങളിൽ പുതിയ ആരോഗ്യ സംരക്ഷണ നയം അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വൃദ്ധരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ 
പണി കിട്ടും! സർക്കാർ ജീവനക്കാരുടെ 10% സാലറി കട്ട് ചെയ്യാൻ തെലങ്കാന സർക്കാർ
"ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചെന്ന് കരുതേണ്ട"; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി

സംസ്ഥാനത്തെ എല്ലാവർക്കും മികച്ച ആരോഗ്യ സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ അടുത്ത ബജറ്റിൽ പുതിയ ആരോഗ്യ നയം അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും ട്രാൻസ്‌ജെൻഡർ വ്യക്തികളെ കോ-ഓപ്ഷൻ അംഗങ്ങളായി നാമനിർദ്ദേശം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വികലാംഗരുടെ ക്ഷേമത്തിനായി സർക്കാർ ഇതിനകം നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

വികലാംഗരുടെ ശാക്തീകരണത്തിനായി വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വികലാംഗരായ നവദമ്പതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com