71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

വൈകീട്ട് ആറ് മണിക്കാണ് പ്രഖ്യാപനം
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
Published on

2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 71-ാമത് ചിത്രപുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുക. ഇതിനായുള്ള എൻട്രികൾ 2024 സെപ്റ്റംബർ 18 വരെ സ്വീകരിച്ചിരുന്നു. വൈകീട്ട് ആറ് മണിക്കാണ് പ്രഖ്യാപനം.

'മിസിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജിയെ മികച്ച നടിക്കുള്ള അവാർഡിനായി പരിഗണിക്കും. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. അഷിമ ചിബ്ബർ എഴുതി സംവിധാനം ചെയ്ത ഒരു കോടതിമുറി ചിത്രമാണ് 'മിസിസ് ചാറ്റർജി vs നോർവേ'. 2011ൽ നോർവീജിയൻ പൊലീസ് കുട്ടികളെ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ദമ്പതികളുടെ യഥാർഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 2023 മാർച്ച് 17നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ്റം ബോംബ് കൈയിലുണ്ട്, പൊട്ടിച്ചാല്‍ ബാക്കിയുണ്ടാകില്ല: രാഹുൽ ഗാന്ധി

'12th ഫെയിൽ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നത്. ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. ദാരിദ്ര്യത്തെ മറികടന്ന് ഐപിഎസ് ഓഫീസർ പദവി നേടിയ മനോജ് കുമാർ ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു '12th ഫെയിൽ'. വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com