മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; റെജി നഗറിലെ സ്ഥാനാർഥി നാമനിർദേശപത്രിക പിൻവലിച്ചു

തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ റബിയുൽ ആലം ചൗധരിയാണ് മത്സര രംഗത്തു നിന്ന് അപ്രതീക്ഷിതമായി നാമനിർദേശ പത്രിക പിൻവലിച്ചത്
The candidate from Reji Nagar withdrew their nomination paper
റെജി നഗറിലെ സ്ഥാനാർഥി നാമനിർദേശപത്രിക പിൻവലിച്ചു
Published on
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒക്ടോബർ 6-ന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വീണ്ടും കനത്ത രാഷ്ട്രീയ തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജി നഗർ മണ്ഡലത്തിലെ മമത പക്ഷത്തിൻ്റെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായ റബിയുൽ ആലം ചൗധരിയും മത്സരരംഗത്തുനിന്ന് അപ്രതീക്ഷിതമായി നാമനിർദേശ പത്രിക പിൻവലിച്ചു.

ഇന്ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു. സംസ്ഥാന ഭരണകൂടത്തിൽ നിന്നും പൊലീസിൽ നിന്നും തങ്ങളുടെ പാർട്ടി പ്രവർത്തകർ കടുത്ത സമ്മർദവും പീഡനങ്ങളും നേരിടുകയാണെന്ന് മമത ബാനർജി ആരോപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച പുതിയ ചിഹ്നം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാണിച്ചാണ് റബിയുൽ ആലം ചൗധരി പിന്മാറിയത്.

The candidate from Reji Nagar withdrew their nomination paper
പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടു, സ്ഥാനാര്‍ഥി പോയി, പിന്തുണച്ച സ്ഥാനാര്‍ഥി അറസ്റ്റിലുമായി; 24 മണിക്കൂറിനിടെ മമതയ്ക്ക് സംഭവിച്ചത്

മമത ബാനർജിയുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. കഴിഞ്ഞദിവസം നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ മമത പക്ഷത്തിൻ്റെ സ്ഥാനാർഥി സഞ്ചിത പ്രധാൻ ദേയും പത്രിക പിൻവലിച്ചിരുന്നു. ഇതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സുപ്രധാന മണ്ഡലങ്ങളിലും മമത ബാനർജിയുടെ 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' പക്ഷത്തിന് സ്ഥാനാർഥികൾ ഇല്ലാത്ത അവസ്ഥയായി.

നന്ദിഗ്രാമിലെ സ്ഥാനാർഥി പിന്മാറിയതിന് പിന്നാലെ അവിടെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ പിന്തുണയ്ക്കുമെന്ന് മമത പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം കൊലപാതകക്കേസിൽ കോൺഗ്രസ് സ്ഥാനാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തത് മമത ക്യാമ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

The candidate from Reji Nagar withdrew their nomination paper
തൃണമൂൽ കോൺഗ്രസിൽ തർക്കം: മമത-ഋതബ്രത വിഭാഗത്തിന് പുതിയ പേരും, ചിഹ്നവും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
News Malayalam 24x7
newsmalayalam.com