രാംലീല മൈതാനിയിൽ ഇൻഡ്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്

പ്രതിപക്ഷ കക്ഷി നേതാക്കൾ അടക്കം ലക്ഷക്കണക്കിന് പേരാണ് റാലിയുടെ ഭാഗമാകുക.
രാംലീല മൈതാനിയിൽ ഇൻഡ്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്
Published on: 
Updated on: 

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇൻഡ്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്. ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന റാലിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പ്രതിപക്ഷ കക്ഷി നേതാക്കൾ അടക്കം ലക്ഷക്കണക്കിന് പേരാണ് റാലിയുടെ ഭാഗമാകുക. ചെറിയ ഇടവേളക്ക് ശേഷം പ്രതിപക്ഷം തെരുവിലിറങ്ങുമ്പോൾ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. 12 മണിക്ക് രാംലീല മൈതാനിയിലേക്കാണ് റാലി. കൊണാട്ട് പ്ലേസിൽ നിന്നാരംഭിക്കുന്ന റാലി രാംലീല മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.

കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും ശനിയാഴ്ച തലസ്ഥാനത്തെത്തി. 10 ലക്ഷം പേരെ അണിനിരത്താനാണ് ഒരുക്കങ്ങളെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. മഴകാരണം നനഞ്ഞ മണ്ണിൽ തുണിവിരിക്കുന്നതടക്കമുള്ള പ്രവൃത്തി പുരോഗമിക്കുന്നു. റാലിയിൽ 18,000 പേരെ പങ്കെടുപ്പിക്കുമെന്ന് സിപിഐഎം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് സിപിഐ രാജ്യസഭാ നേതാവ് പി. സന്തോഷ് കുമാറും പറഞ്ഞിരുന്നു. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ പ്രതിഷേധ റാലിയിലും യോഗത്തിലും പങ്കെടുക്കാനായി ഡൽഹിയിലെത്തിയിട്ടുണ്ട്.

രാംലീല മൈതാനിയിൽ ഇൻഡ്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; കനത്ത സുരക്ഷയൊരുക്കി ഡൽഹി പൊലീസ്
പരീക്ഷാ ക്രമക്കേട്: പിഎസ്‌സി മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും അന്വേഷണം

രാവിലെ 10 മണിക്ക് മിന്റോ റോഡിൽ നിന്ന് തുടങ്ങി കൊണാട്ട് പ്ലേസ് വഴി രാംലീല മൈതാനിയിലേക്കാണ് നേതാക്കളുടെ നേതൃത്വത്തിൽ മാർച്ചും റാലിയും ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ഡൽഹി പൊലീസ് റാലിക്ക് അനുമതി നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കായി 3,000ത്തിലധികം ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000ത്തിലധികം അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി മൈതാനത്തെ 14 സോണുകളായി തിരിച്ചാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധത്തിനെത്തുന്നവർ ഷോപ്പിങ് നടത്തണമെന്നും രാംലീലയുടെ പരിസരത്ത് നിന്ന് പരമാവധി സാധനങ്ങൾ വാങ്ങുന്നത് പ്രാദേശിക കച്ചവടക്കാർക്ക് സഹായകമാകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. റാലി കച്ചവടക്കാർക്ക് ദോഷം ചെയ്യില്ലെന്നും ബിജെപി പ്രചരിപ്പിക്കുന്നത് കിംവദന്തികൾ മാത്രമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാളെത്തെ മാർച്ച് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ വ്യാപാരികൾ കത്തയച്ചിരുന്നു.