'കനത്ത മഴയും ഇടിമിന്നലും വില്ലനായി'; ദുരന്തത്തിന് കാരണം ആളുകൾ കൂട്ടത്തോടെ പന്തലിലേക്ക് പ്രവേശിച്ചതിനാൽ

കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ ജനക്കൂട്ടം തിരക്കിട്ട് പന്തലിലേക്ക് പ്രവേശിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
The Kolkata tragedy occurred because people entered the tent in large numbers
കൊൽക്കത്തയിലെ ദുരന്തത്തിന് കാരണം ആളുകൾ കൂട്ടത്തോടെ പന്തലിലേക്ക് പ്രവേശിച്ചതിനാൽ
Published on: 
Updated on: 

കൊൽക്കത്ത: ദുർഗാപൂജയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരണത്തിനിടയാക്കിയത് ജനക്കൂട്ടം തിരക്കിട്ട് പന്തലിലേക്ക് പ്രവേശിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പൂജയ്ക്കിടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായതോടെ ജനങ്ങൾ തിരക്ക് കൂട്ടി പന്തലിലേക്ക് പ്രവേശിക്കുകയായിരുന്നു.

ഇതോടെ അനിയന്ത്രിതമായ തിരക്കിൽപെട്ട് ആളുകൾ വീഴുകയായിരുന്നു. ഇതിനിടെ പന്തലിൻ്റെ ഒരു ഭാഗം തകരുകയും പുറത്തേക്കുള്ള ഗേറ്റിന് സമീപം തിക്കും തിരക്കുമുണ്ടാകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

The Kolkata tragedy occurred because people entered the tent in large numbers
വടക്കൻ കൊൽക്കത്തയിൽ ദുർഗാ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 17 മരണം; 35 പേർക്ക് പരിക്ക്, വീഡിയോ

വടക്കന്‍ കൊല്‍ക്കത്തയിലെ ചോര്‍ബാഗാന്‍ സര്‍ബോജനീന്‍ ദുര്‍ഗാപൂജ പന്തലില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടകാരണം സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്വേഷിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

The Kolkata tragedy occurred because people entered the tent in large numbers
നിലയ്ക്കാത്ത പോരാട്ടം; സമരമുഖരിതമായി രാജ്യതലസ്ഥാനം, മാധ്യമ പ്രവർത്തകർക്ക് ഡൽഹി പൊലീസിൻ്റെ മുന്നറിയിപ്പ്
News Malayalam 24x7
newsmalayalam.com